You are Here : Home / USA News

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വൈദിക സംഗമം നടത്തി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, December 05, 2014 08:35 hrs UTC


    

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുളള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമം ഒക്‌ടോബര്‍ 26 ബുധനാഴ്‌ച ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ നടത്തി. കഴിഞ്ഞ 12 വര്‍ഷമായി ബ്രോങ്ക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ `താങ്ക്‌സ്‌ ഗിവിങി'നോടനുബന്ധിച്ച്‌ വൈദിക സംഗമം നടന്നു വരുന്നു. അടുത്ത വര്‍ഷം മുതല്‍ മലയാളി സന്യാസിനികളുടെ സംഗമം കൂടി നടത്താന്‍ തീരുമാനിച്ചതായി ബ്രോങ്ക്‌സ്‌ ഫൊറോന വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അറയിച്ചു. ഈ വര്‍ഷം പ്രതികൂല കാലാവസ്‌ഥ ആയിരുന്നിട്ടും ധാരാളം വൈദികര്‍ പങ്കെടുത്തു.

ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക്‌ അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ നേതൃത്വം നല്‍കി. ഫാ. ജോസ്‌ കശിമറ്റം `താങ്ക്‌സ്‌ ഗിവിങി'ന്റെ സന്ദേശം നല്‍കി.

തുടര്‍ന്ന്‌ പാരിഷ്‌ ഹാളില്‍ കൂടിയ യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ ഫാ. ജേക്കബ്‌ ക്രിസ്‌റ്റി, ഫാ. ഡേവി കാവുങ്കല്‍, ഫാ. ജോണ്‍സന്‍ നെടുങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുളള മലയാളി കത്തോലിക്ക വൈദികര്‍ക്ക്‌ പരസ്‌പര പരിചയപ്പെടാനും, സുഹൃത്ത്‌ ബന്ധം പുതുക്കാനുമുളള ഒരു വേദിയായിട്ടാണ്‌ ഈ സംഗമം തുടങ്ങിയതെന്ന്‌ സ്വാഗത പ്രസംഗത്തില്‍ സംഗമത്തിന്റെ സംഘാടകനായ ബ്രോങ്ക്‌സ്‌ ഇടവക വികാരി ഫാ.ജോസ്‌ കണ്ടത്തിക്കുടി പറഞ്ഞു. കൈക്കാരന്‍ സഖറിയാസ്‌ ജോണ്‍ ഇടവകയ്‌ക്കുവേണ്ടി നന്ദി പറഞ്ഞു.

വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നിനൊപ്പം ഇടവകയുടെ സ്‌നേഹോപകാരങ്ങളും നല്‍കിയാണ്‌ വൈദികരെ യാത്രയാക്കിയത്‌.

പരിപാടികള്‍ക്ക്‌ ഷോളി കുമ്പിളുവേലി, വിനു വാതാനപ്പളളി, മേരി സഖറിയ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.