You are Here : Home / USA News

ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി 'താങ്ക്സ് ഗിവിങ്' റാലി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 28, 2014 12:39 hrs UTC


 
ഹൂസ്റ്റണ്‍ . ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്സ് ഗിവിങ് റാലി ഹൂസ്റ്റണില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.

തെളിഞ്ഞ ആകാശവും തണുത്ത കാറ്റും രാവിലെ എട്ട് മണിയോടെ ആരംഭിച്ച റാലിക്കു കൂടുതല്‍ ശോഭ നല്കി. ഹീലിയം നിറച്ച കൂറ്റന്‍ ബലൂണുകള്‍, മനോഹരമായി  അലങ്കരിച്ച ഫ്ലോട്ടുകള്‍, കേളേജ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്റ്, നൃത്തം എന്നിവയും റാലിയെ ആകര്‍ഷികമാക്കി.

ഹൂസ്റ്റണ്‍ ടൌണിലൂടെ നീങ്ങിയ റാലി വീക്ഷിക്കുന്നതിന് റോഡിനിരുവശവും കെട്ടിടങ്ങളുടെ മുകളിലും ജനങ്ങള്‍ അണിനിരന്നിരുന്നു.

ബില്‍ക്ലീന്‍, ഡോ. ജനിഫര്‍ ആര്‍നോര്‍ഡ്, ലിറ്റില്‍ ജോഡികളാണ് ഈ വര്‍ഷത്തെ റാലിയെ നയിച്ചത്.

ചിയര്‍ ലീഡേഴ്സ്, സ്കേറ്റേറല്‍ എന്നിവരുടെ പ്രകടനങ്ങളും റാലിയില്‍ സംഘടിപ്പിച്ചിരുന്നു.

250,000 ജനങ്ങള്‍ റാലി വീക്ഷിക്കുവാനെത്തിയിരുന്നു എന്നാണ് കണക്കാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.