You are Here : Home / USA News

അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 27, 2014 09:50 hrs UTC


ബ്രിഡ്ജ്പോര്‍ട്ട് (വെസ്റ്റ് വെര്‍ജീനിയ) . അമേരിക്കയില്‍ പ്രതിദിനം 512 തോക്കുകള്‍ വീതം വിറ്റഴിയുന്നതായി നാഷണല്‍ ഇന്‍സ്റ്റന്റ് ക്രിമിനല്‍ ബാക് ഗ്രൌണ്ട് ചെക്ക് സിസ്റ്റം (എന്‍ഐസിഎസ്) പുറത്തു വിട്ട സര്‍വ്വേയില്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 186,000 തോക്കുകളാണ് ഈ സിസ്റ്റത്തിലൂടെ ജനങ്ങള്‍ സ്വന്തമാക്കിയത്.

ബാക്ക് ഗ്രൌണ്ട് ചെക്ക് നടത്തുന്നതിനുളള സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുപോലും ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുന്നതിന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പാടുപെടുകയാണെന്ന് സ്പോക്ക്മാന്‍ സ്റ്റീഫന്‍ ജി. ഫിഷര്‍ പറഞ്ഞു.

താങ്ക്സ് ഗിവിങ് ഡേക്കുശേഷം വരുന്ന വെളളിയാഴ്ചയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തോക്കുകള്‍ വിറ്റഴിയുന്നത്.

1998 ന് ശേഷമാണ് ബാക്ക് ഗ്രൌണ്ട് ചെക്ക് കര്‍ശനമാക്കിയത്. ഓരോ വര്‍ഷം ചെല്ലും തോറും തോക്ക് വാങ്ങുന്നവരുടെ എണ്ണം ഇരട്ടിക്കുന്നതായി ഫിഷര്‍ പറയുന്നു.

അമേരിക്കയില്‍ ഓരോ പതിനാറ് മിനിറ്റുകള്‍ കഴിയുമ്പോള്‍ ഒരാള്‍ വീതം വെടിയേറ്റു മരിക്കുന്നു. അതുപോലെ ആഴ്ചയിലൊരിക്കല്‍ മാസ് ഷൂട്ടിങും അതിനോടനുബന്ധിച്ചു കൊല്ലപ്പെടുകയോ, പരിക്കേല്ക്കുകയോ ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു.

ഫയര്‍ ആം വില്പന നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും മുറവിളി ഉയരുന്നുണ്ടെങ്കിലും ഭരണ തലങ്ങളില്‍ സ്വാധീനം ഉറപ്പിച്ചിട്ടുളള ഗണ്‍ ലോബി ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ മത്സരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.