You are Here : Home / USA News

കെ.സി.എ.ജിക്ക്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 26, 2014 10:00 hrs UTC

ജോര്‍ജിയ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയയുടെ 2015-16 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. പത്തംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി നവംബര്‍ 15-ന്‌ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ സത്യപ്രതിജ്ഞ നടത്തി നേതൃത്വം ഏറ്റെടുത്തു. ലെയ്‌സണ്‍ ബോര്‍ഡ്‌ കമ്മിറ്റിയുടേയും, കെ.സി.എ.ജി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ലെയ്‌സണ്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ റോയി റോയ്‌ പാട്ടക്കണ്ടത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തത്‌ പുതിയ അംഗങ്ങള്‍ ഏറ്റുചൊല്ലി. പുതിയ എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ്‌ അലക്‌സ്‌ അത്തിമറ്റത്തില്‍ ജനറല്‍ബോഡിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. കെ.സി.എ.ജിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകുവാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും സമുദായത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്‌ക്കും സാമൂഹ്യ നന്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.