You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരിസില്‍ വി:ഏലിയാസച്ചന്റെയും, വി:എവുപ്യ്രസമ്മയുടെയും തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Monday, November 24, 2014 11:53 hrs UTC


ഷിക്കാഗോ. സെന്റ് മേരിസ് ക്നാനായ കാതോലിക് ഇടവക സമുഹം കേരളത്തില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപെട്ട വി:ഏലിയാസച്ചന്റെയും വി: എവുപ്യ്രസമ്മയുടെയും തിരുനാള്‍ ഭക്തി നിര്‍ഭരം ആചരിച്ചു. വികാരി മോണ്‍ : തോമസ് മുളവനാല്‍ മുഖ്യ കാര്‍മികനായിരുന്നു. ലദീഞ്ഞ് , വിശുദ്ധ രൂപം വെഞ്ചരിപ്പ്, പാട്ടുകുര്‍ബാന , വചന സന്ദേശം തുടങ്ങിയ ശുശ്രുഷകള്‍ തിരുനാളിനു കൂടുതല്‍ ഭക്തി നിര്‍ഭരമാക്കി.

വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറിയ ഇരു വിശുദ്ധരുടെയും ഹ്രസ്വ ജീവിത സാക്ഷ്യം ഫാ മുളവനാല്‍ തന്റെ വചന സന്ദേശത്തില്‍ വിശദികരിച്ചു.  ആയിരത്തിലധികം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തു. ജിനോ കക്കാട്ടില്‍, ടോമി ഇടത്തില്‍, തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാം പറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍,ജോണി കുട്ടി പിള്ളവീട്ടില്‍ സി. സേവിയര്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കി.

വാര്‍ത്ത. സാജു കണ്ണംപള്ളി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.