You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജിയണ്‍ പ്രാരംഭ മീറ്റിംഗ്‌ നവംബര്‍ 16 ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, November 16, 2014 09:03 hrs UTC



ന്യൂയോര്‍ക്ക്‌: ഫോമായുടെ തിലകക്കുറിയായ എംപയര്‍ റീജിയണ്‍ന്റെ പ്രാരംഭ മീറ്റിംഗ്‌ 2014 നവംബര്‍ 16 ഞായറാഴ്‌ച മൂന്നു മണിക്ക്‌ മുംബൈ പാലസ്‌ (1727 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10710) വച്ചു നടത്തുവാന്‍ തീരുമാനിച്ചു. റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ കുര്യന്‍ ടി ഉമ്മന്‍ (ബിജു) വിളിച്ചു കൂട്ടുന്ന പ്രസ്‌തുത മീറ്റിംഗില്‍ ഫോമായുടെ ദേശീയ നേതാക്കള്‍ പലരും പങ്കെടുന്നുണ്ട്‌. ഫോമാ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ്‌ (ഷാജി),ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍ ജോസ്‌ എന്നിവരാണ്‌ പരിപാടിയില്‍ പങ്കെടുക്കുന്ന ചില പ്രമുഖര്‍.

ഈ മീറ്റിംഗില്‍ വച്ചു എംപയര്‍ റീജിയണിലേക്കുള്ള സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി,ട്രഷറര്‍, ജോയിന്റ്‌ ട്രഷറര്‍,റീജണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ റീജണല്‍ ഭാരവാഹികളെയും സബ്‌ കമ്മിറ്റികളെയും തിരഞ്ഞെടുക്കും.

58ല്‍ പരം അംഗ സംഘടനകളുള്ള ഫോമാ എന്നാ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയുടെ 2014- 16 ഭരണ സമിതി അധികാരമേറ്റ ശേഷം വിവിധ റീജിയണുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു ഉമ്മന്‍ 914 523 9501

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.