You are Here : Home / USA News

കലിഫോര്‍ണിയ ഐഎംഎ പ്രസിഡന്റായി ജയന്തി പട്ടേല്‍ ചുമതലയേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 15, 2014 10:44 hrs UTC


കലിഫോര്‍ണിയ . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് സതേണ്‍ കാലിഫോര്‍ണിയ പ്രസിഡന്റായി ഡോ. ജയന്തി പട്ടേല്‍ ചുമതലയേറ്റു. നവംബര്‍ 8നും 9നും അനഹിം ഡബിള്‍ട്രീ സ്യൂട്ടില്‍ ചേര്‍ന്ന സംഘടനയുടെ 35-ാമത് വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ് ഡോ. പര്‍വിന്ദര്‍ വാധ്യവ അധ്യക്ഷത വഹിച്ചു.

1979 ല്‍ ചുരുക്കം ചില ഡോക്ടര്‍മാരായി ആരംഭിച്ച സംഘടന കലിഫോര്‍ണിയായിലെ വിവിധ മെട്രോ പ്ലെക്സുകളില്‍ ശക്തിയേറിയ സംഘടനയായി മാറിയതില്‍ പ്രസിഡന്റ് സംതൃപ്തി പ്രകടിപ്പിച്ചു. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മെഡിക്കല്‍ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ശ്രദ്ധിക്കുമെന്ന് പുതിയതായി ചുമതലയേറ്റെടുത്ത പ്രസിഡന്റ് ജയന്തി പട്ടേല്‍ പറഞ്ഞു.

രണ്ടുദിവസം നീണ്ട വാര്‍ഷിക കണ്‍വന്‍ഷനില്‍ വിജ്ഞാന പ്രദമായ വിവിധ മെഡിക്കല്‍ ക്ലാസുകളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഡോ. ഓമനാ പട്ടേലിന്‍െറ നേതൃത്വത്തിലുളള ഒരു കമ്മിറ്റിയാണ് സമ്മേളനത്തിന്‍െറ വിജയത്തിനായി പ്രവര്‍ത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.