You are Here : Home / USA News

ടെക്സാസ് വോട്ടര്‍ ഐഡി : സുപ്രീം കോടതിയുടെ പൂര്‍ണ്ണ അംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 20, 2014 10:11 hrs UTC


ഓസ്റ്റിന്‍ . നവംബറില്‍ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പില്‍ ടെക്സാസ് സംസ്ഥാനത്തു വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനു സുപ്രീം കോടതിയുടെ പൂര്‍ണ്ണ അനുമതി. ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് കോടതി വിധി പുറത്തുവന്നത്.

കഴിഞ്ഞ ബുധനാഴ്ച ഫെഡറല്‍ കോടതി ടെക്സാസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടു വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന ഗവണ്‍മെന്റ്  സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.

2011 ല്‍ ടെക്സാസില്‍ നിലവില്‍ വന്ന വോട്ടര്‍ ഐഡി നിയമനുസരിച്ച് സമ്മതിദാനവകാശം ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ പതിപ്പ ടെക്സാസ് ഡ്രൈവിംഗ് ലൈസന്‍സോ, ഗണ്‍ ലൈസെന്‍സോ, മിലിട്ടറി ഐഡിയോ നിര്‍ബന്ധമാണെന്നും, കോളജ് ഐഡിയോ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സോ, അംഗീകരിക്കയില്ലെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

അര്‍ഹരായ ആയിരക്കണക്കിന് പൌരന്മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണ് ടെക്സാസ് വോട്ടര്‍ ഐഡി നിയമമെന്ന്  ആറ് പേജു വരുന്ന വിയോജന കുറുപ്പില്‍ ജസ്റ്റീസ് റൂത്ത് ബേഡര്‍ ജിന്‍സ് ബര്‍ഗ് രേഖപ്പെടുത്തി ആഫ്രിക്കന്‍, അമേരിക്കന്‍, ഹിസ്പാനിക്കു ന്യൂനപക്ഷങ്ങളെയാണ് ഈ നിയമം പ്രതികൂലമായി ബാധിക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ട എന്ന് അറിയപ്പെടുന്ന ടെക്സാസില്‍ വോട്ടര്‍ ഐഡി നിയമത്തിന്‍െറ ഗുണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്നെയാണ് ലഭ്യമാക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടുകളില്‍ ഗണ്യമായ കുറവ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കിയാല്‍ അനുഭവപ്പെടുമെന്നാണ് രാഷ്്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.