You are Here : Home / USA News

ഫോമാ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റത്തിനായി മയാമി ഒരുങ്ങി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, October 14, 2014 12:44 hrs UTC

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 25 ആം തീയതി മയാമി ബെസ്റ്റ് വെസ്‌റ്റേണ്‍ ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ച് നടത്തപ്പെടുന്നു. ഫോമാ ഫിലഡല്‍ഫിയ കണ്‍വെന്‍ഷനില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോയി ആന്റണി എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്‍ക്കുന്നത്. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് നിയുക്ത ഭരണസമിതി അധികാരമേല്‍ക്കുന്നതു.

ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി എല്ലാ അംഗസംഘടനയില്‍ നിന്നും എത്രേയും പെട്ടെന്ന് ഡെലിഗേറ്റ്‌സ് ലിസ്റ്റ് അയക്കണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. 2012-14 ഭരണസമിതിയുടെ അവസാനത്തെ മീറ്റിംഗായിരിക്കും പ്രസ്തുത സമ്മേളനം. അതിനു ശേഷം പുതുതായി സ്ഥാനം ഏറ്റെടുക്കുന്ന ഭരണസമിതിയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് മീറ്റിംഗു നടക്കും. ഇത് വരെ അമേരിക്കന്‍ മലയാളികള്‍ ഫോമായ്ക്ക് നല്കിയ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നെന്നും അതോടൊപ്പം ഈ സമ്മേളനത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കനമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് മാത്യു 267 549 1196, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 847 561 8402, വര്‍ഗീസ് ഫിലിപ്പ് 215 934 7212, ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.