You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃതജ്ഞതാ യോഗം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 13, 2014 12:53 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി പ്രകാശിപ്പിക്കാനായി ചേര്‍ന്ന യോഗം ഏറെ സന്തോഷകരമായ അനുഭവമായി മാറി. ഒക്‌ടോബര്‍ എട്ടാംതീയതി ബുധനാഴ്‌ച വൈകിട്ട്‌ നടന്ന ചടങ്ങില്‍ മെത്രാഭിഷേക കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനെ പ്രത്യേകം അനുമോദിക്കുകയും, കമ്മിറ്റി അംഗങ്ങളുടെ ഏവരുടേയും ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. മാര്‍ ജോയി ആലപ്പാട്ട്‌ തന്റെ മെത്രാഭിഷേകം ഏറ്റവും വലിയ അനുഗ്രഹത്തിന്റേയും ആനന്ദത്തിന്റേയും ദിനമാക്കിത്തീര്‍ക്കുവാന്‍ സ്‌നേഹപൂര്‍വ്വം അക്ഷീണം യത്‌നിച്ച ഏവരേയും അത്യന്തം കൃതജ്ഞതയോടെ സമര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തു.

 

 

ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച കത്തീഡ്രല്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ നേതൃത്വത്തിന്‌ പിതാക്കന്മാര്‍ നന്ദി പറഞ്ഞു. ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാലയെ ഈ വിലയ സംരംഭം ഇത്രയേറെ ജനകീയ സഹകരണത്തോടെ വിജയമാക്കിത്തീര്‍ത്തതില്‍ ഏവരും അനുമോദിച്ചു. റവ.ഡോ.. പാലയ്‌ക്കാപ്പറമ്പിലും, ജോസ്‌ ചാമക്കാലയും തങ്ങളോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. മാത്യു മുളവനാല്‍ തത്സമയം ടെലിഫോണിലൂടെ യോഗത്തില്‍ ചേരുകയും പ്രത്യേകം അനുമോദനം അര്‍പ്പിക്കുകയും ചെയ്‌തുവെന്നത്‌ ഏറെ സന്തോഷകരമായി. രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ ചടങ്ങുകളില്‍ ആദ്യന്തം ഏവരും നല്‍കിയ സഹകരണത്തെ ശ്ശാഘിക്കുകയും, അതോടൊപ്പം വാര്‍ത്തകള്‍ ലോകത്തെമ്പാടും സഭയുടെ മൂല്യങ്ങളോടു ചേര്‍ന്നു നിന്നുകൊണ്ട്‌ അറിയിക്കുന്നതില്‍ മാര്‍ത്തോമാ സഭാംഗങ്ങള്‍ക്കുള്ള വലിയ പങ്കിനെ കുറിച്ച്‌ സംസാരിക്കുകയും കത്തീഡ്രല്‍ ഇടവകാംഗമായ ജോയിച്ചന്‍ പുതുക്കുളത്തിന്റെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു.

 

രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി ഏവരേയും അനുമോദിച്ചതോടൊപ്പം രൂപതയ്‌ക്കും, പ്രത്യേകിച്ച്‌ പൂതുതായി രൂപീകരിച്ച ദൈവവിളി ഫണ്ടിലേക്കുള്ള എല്ലാ സാമ്പത്തിക സഹകരണത്തിനും നന്ദി പറഞ്ഞു. ഫണ്ട്‌ കോര്‍ഡിനേറ്റര്‍ ആന്‍ഡ്രൂ തോമസ്‌ ഈ സംരംഭത്തെക്കുറിച്ച്‌ വിശദീകരിച്ചു. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഉത്തരവാദിത്വം സഭാ മക്കള്‍ക്കേവര്‍ക്കുമുള്ളതാണെന്നും ആയതിലേക്ക്‌ സഹകരിക്കണമെന്നും മാര്‍ അങ്ങാടിയത്ത്‌ പിതാവും, മാര്‍ ജോയി ആലപ്പാട്ട്‌ പിതാവും ആഹ്വാനം ചെയ്‌തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ പ്രതിനിധിയായി എത്തിയ വികാരി ജനറാളും മാര്‍ ജോയി ആലപ്പാട്ടിന്റെ സഹപാഠിയുമായ ഫാ. ജോസഫ്‌ കൊല്ലംപറമ്പില്‍ മെത്രാഭിഷേകവും തുടര്‍ന്ന്‌ നടന്ന പരിപാടികളും വളരെ വലിയ അനുഭവമായിരുന്നുവെന്നും ഇതിലേക്ക്‌ സഹകരിച്ചവരുടെ ആത്മാര്‍ത്ഥതയില്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞു. രൂപതാ യൂത്ത്‌ അപ്പസ്‌തലേറ്റിന്റെ ചുമതല നിര്‍വഹിക്കുന്ന ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ തന്റെ അസാന്നിധ്യത്തിലും ഹൃദയംഗമമായ അനുമോദനങ്ങളും നന്ദിയും അറിയിച്ചു.

 

 

റവ.ഡോ. ടോം നപന്നലക്കുന്നേല്‍ ആത്മീയ നിറവിന്റെ അനുഭവമായി മാറിയ മെത്രാഭിഷേക ദിനത്തിന്റെ മഹിമയ്‌ക്കായി അശ്രാന്തം പരിശ്രമിച്ച ഏവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും, ദൈവാനുഗ്രഹം ഇരട്ടിയായും, നല്ലതായും മഹിമയോടുകൂടി വര്‍ഷിക്കപ്പെടുമെന്നും പറഞ്ഞു. കത്തീഡ്രല്‍ ഇടവക അസിസ്റ്റന്റ്‌ വികാരിയും എല്ലാ പ്രവര്‍ത്തനങ്ങളിലും ആദ്യന്തം സഹകരിക്കുകയും ചെയ്‌ത റവ.ഫാ. റോയ്‌ മൂലേച്ചാലിലിന്റെ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കിയ എല്ലാ അത്മായരേയും പ്രത്യേകം പരാമര്‍ശിച്ച്‌ നന്ദി പറയുകയും ഈ വലിയ കൂട്ടായ്‌മ വലിയൊരു ദൈവനുഗ്രഹമായി കാണുന്നുവെന്നും പറഞ്ഞു. മെത്രാഭിഷേക ചടങ്ങുകള്‍ക്കു ചേരും വിധം അള്‍ത്താര ഒരുക്കിയ പോള്‍ വടകരയും കുടുംബവും, ലിറ്റര്‍ജി കമ്മിറ്റിക്ക്‌ നേതൃത്വം നല്‍കിയ ജോസ്‌ കടവില്‍, മനോഹരമായ ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍, ഫാ. തദേവൂസ്‌ അരവിനന്ദത്ത്‌, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, അജപാലകര്‍ക്കായി പ്രദക്ഷിണവഴിയൊരുക്കിയ സി. ജസ്‌ലിന്‍ സി.എം.സി, ഫിലിപ്പ്‌ കണ്ണൂക്കാടന്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ സജ്ജീകരിച്ച ജില്‍സ്‌ ജോര്‍ജ്‌, ദേവാലയാങ്കണം മനോഹരമായി അലങ്കരിച്ച റെജി കുഞ്ചെറിയ, ദേവാലയത്തിലെ ചിട്ടയായ ഇരിപ്പിടമൊരുക്കാനും, മറ്റ്‌ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജിബു ജോസഫ്‌ എന്നിവരും വളരെ സ്‌തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി ഏവരും എടുത്തുപറഞ്ഞു.

 

 

ചടങ്ങിനായി എത്തിച്ചേര്‍ന്ന ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുവാനും തികഞ്ഞ ആതിഥേയ മര്യാദയോടെ പെരുമാറാനും പ്രത്യേക ശ്രദ്ധ ചെലുത്തിയ റോയ്‌ തച്ചില്‍, പോള്‍ കിടങ്ങന്‍, യാത്രാസൗകര്യങ്ങള്‍ ഒരുക്കിയ ഡൊമിനിക്‌ തെക്കേത്തല, വിപുലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏറെ പരിശ്രമിച്ച ഷാബു മാത്യു, മെഡിക്കല്‍ ടീമിന നേതൃത്വം നല്‍കിയ അയിഷാ ലോറന്‍സ്‌, താമസ സൗകര്യമൊരുക്കാനും , അധികൃതരുമായുള്ള ആശയവിനിമയങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജോര്‍ജ്‌ വാച്ചാപറമ്പില്‍, അത്യാവശ്യ സേവനങ്ങളുടേയും സുരക്ഷയുടേയും ചുമതല വഹിച്ച ടോമി മേത്തിപ്പാറ, ഏറ്റവും ഭംഗിയായ രീതിയിലും തൃപ്‌തിയായും ഏവര്‍ക്കും ഭക്ഷണ സൗകര്യമൊരുക്കിയ റോയി ചാവടിയില്‍, ഷിബു അഗസ്റ്റിന്‍ എന്നിവരും ഈ കമ്മിറ്റികളിലെല്ലാം ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരും ഒരു സ്‌നേഹാന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നത്‌ പ്രശംസനീയമായി. ക്ഷണക്കത്തിന്റേയും മറ്റ്‌ മെത്രാഭിഷേക സംബന്ധമായ അറിയിപ്പുകളുടേയും രൂപരേഖ തയാറാക്കുവാനും, അച്ചടിക്കാനും സഹകരിച്ച ജോസ്‌ ചേന്നിക്കര, ക്ഷണക്കത്തുകള്‍ ഏവരിലേക്കും എത്തിക്കാന്‍ നേതൃത്വം നല്‍കിയ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, തോമസ്‌ പൂവത്തൂര്‍, പോള്‍ ചെറിയാന്‍, വാര്‍ത്തകള്‍ അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്കും എത്തിക്കുവാന്‍ നേതൃത്വം നല്‍കിയ റോയി വരകില്‍പറമ്പില്‍, പരസ്യങ്ങള്‍ സംഘടിപ്പിക്കാനും പരസ്യപ്പെടുത്താനും നേതൃത്വം നല്‍കിയ ഫെബിന്‍ മുത്തേരില്‍ എന്നിവര്‍ക്കും, അവരുടെ കമ്മിറ്റി അംഗങ്ങള്‍ക്കും, ലോകമെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ അഭിഷേക ചടങ്ങില്‍ നേരിട്ടും അല്ലാതെയും പങ്കെടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നതില്‍ ഏവരും അഭിനന്ദനങ്ങള്‍ നല്‍കി.

 

 

പ്രാര്‍ത്ഥനയുടെ ശക്തി മെത്രാഭിഷേകത്തിന്റെ മഹനീയത വര്‍ദ്ധിച്ചുവെന്നതില്‍ ലോകമെമ്പാടും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ കത്തീഡ്രല്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കിയ ജോസഫ്‌ എമ്പ്രയിലിനും ടീമിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ പിതാക്കന്മാര്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ അഭി. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനോടൊപ്പം സീറോ മലബാര്‍, ലാറ്റിന്‍, യുക്രേനിയന്‍, റുമാനിയന്‍ രൂപതാക്ഷ്യന്‍മാരും വേദിയലങ്കരിച്ച അനുമോദന സമ്മേളനത്തിനും തുടര്‍ന്ന്‌ നടന്ന കലാവിരുന്നിനും നേതൃത്വം നല്‍കിയ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ബീനാ വള്ളിക്കളം എന്നിവരേയും ജോയി പിതാവിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായ ഒരു ദൃശ്യാനുഭവം ഒരുക്കുവാന്‍ ഇവരോടൊപ്പം ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരേയും പ്രത്യേകം ശ്ശാഘിക്കുകയുണ്ടായി.

 

ദേവാലയങ്ങളിലേയും അനുബന്ധ കെട്ടിടങ്ങളിലേയും എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ ട്രസ്റ്റിമാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ച ട്രസ്റ്റിമാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌ എന്നിവരും, എല്ലാ കമ്മിറ്റികള്‍ക്കും സഹായം നല്‍കാന്‍ വോളന്റിയര്‍മാരെ സംഘടിപ്പിച്ച ജോമോന്‍ ചിറയിലും പരിപാടികള്‍ക്ക്‌ ചിട്ടയായും കൃത്യതയും നല്‍കി. രൂപതാ നേതൃത്വവും അത്മായരും ചേര്‍ന്ന്‌ ഒരേ മനസോടെ പ്രാര്‍ത്ഥനയോടെ ഒന്നുചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു ദൈവാനുഭവമായി മാറിയ ഈ മെത്രാഭിഷേക ചടങ്ങിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ പരസ്‌പരം അനുമോദനങ്ങള്‍ അര്‍പ്പിച്ച്‌ സ്‌നേഹവിരുന്നോടുകൂടി രാത്രി പത്തുമണിയോടെ യോഗം സമാപിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.