You are Here : Home / USA News

വിര്‍ജീനിയ ഇമ്മാനുവേല്‍ മാര്‍ത്തോമാ വാര്‍ഷിക കണ്‍വന്‍ഷനും ഇടവക ദിനവും ഒക്‌ടോബര്‍ 9 മുതല്‍ 12 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 05, 2014 08:42 hrs UTC

  റിച്ച്‌മോണ്ട്‌: വിര്‍ജീനിയയിലെ സ്റ്റെര്‍ലിങ്ങില്‍ സ്ഥിതിചെയ്യുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 9,10,11 തീയതികളില്‍ വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കും. ഒക്‌ടോബര്‍ 11-ന്‌ 4.30 മുതല്‍ ഫാമിലി വര്‍ക്ക്‌ഷോപ്പും നടത്തപ്പെടും. ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ തീം "Christian Family life in midst of 21st century Challenges' എന്നതായിരിക്കും. ടെല്ലര്‍വാലി മാര്‍ത്തോമാ ഇടവക വികാരി റവ. ഷാജി ഈപ്പന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു. കണ്‍വന്‍ഷന്‍ പ്രഭാഷകനും വേദ പണ്‌ഡിതനുമായ ഷാജു ഈപ്പന്‍ അച്ചന്‍ നല്‍കുന്ന വചനശുശ്രൂഷ ഏവര്‍ക്കും അനുഗ്രഹീതമായ ഒരു അനുഭവമായിത്തീരുമെന്ന്‌ വിര്‍ജീനീയ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. ജെയ്‌സണ്‍ തോമസ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

കണ്‍വന്‍ഷനോടൊപ്പം Spousal Relationship and Parent child Relationship എന്ന വിഷയത്തെ ആസ്‌പദമാക്കി ഫാമിലി വര്‍ക്ക്‌ഷോപ്പ്‌ ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച 4.30-ന്‌ റവ. ജയ്‌സണ്‍ തോമസ്‌ അച്ചന്‍ നേതൃത്വം നല്‍കും.

ഇടവകയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ പുറത്തിറക്കുന്ന, ഇടവക വികാരി റവ. ജെയ്‌സണ്‍ തോമസ്‌ രചിച്ച "First Love: A Brief Study Guide on the Epistle of St. Paul to the Ephesians' എന്ന പുസ്‌തക പ്രകാശനം കണ്‍വന്‍ഷന്‍ സമാപന യോഗത്തില്‍ നിര്‍വഹിക്കപ്പെടുന്നു.

ദൈവനാമത്തില്‍ കണ്‍വന്‍ഷനിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ഇടവക മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഒക്‌ടോബര്‍ 12-ന്‌ ആരാധനയോടൊപ്പം ഇടവകദിനം കൊണ്ടാടുമെന്ന്‌ ഇടവക സെക്രട്ടറി ടോണി മാത്യു അറിയിച്ചു. തദവസരത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദീകനും അമേരിക്കയിലെ ഓഫീസ്‌ ഓഫ്‌ ഗവണ്‍മെന്റ്‌ വൈറ്റ്‌ പോളിസി ഓഫ്‌ പ്രസിഡന്റിന്റെ ഡപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്ററുമായ റവ. അലക്‌സാണ്ടര്‍ കുര്യന്‍ അച്ചന്‍ മുഖ്യാതിഥിയും, ഇടവക വികാരി റവ. ജെയ്‌സണ്‍ തോമസ്‌ അധ്യക്ഷതയും വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.immanuelmarthoma.org സന്ദര്‍ശിക്കുക.
  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.