You are Here : Home / USA News

നാമം എക്സലെന്‍സ് അവാര്‍ഡ് 2014

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, October 03, 2014 01:41 hrs UTC


ന്യൂജഴ്സി .പ്രമുഖ സാംസ്കാരിക സംഘടനയായ  നാമം, ഡിസംബര്‍ 13ന് നടത്തുന്ന അഞ്ചാം  വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച്  വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം എക്സെലെന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും.  പിസ്കാറ്റവേയിലുള്ള ദീവാന്‍  ബാര്‍കറ്റ്  ഹാളില്‍ നടത്തുന്ന വര്‍ണ്ണാഭമായ പരിപാടിയില്‍ വെച്ചാണ് അവാര്‍ഡ് ദാനം.

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്‍െറ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതില്‍  സന്തോഷവും അഭിമാനവും ഉണ്ടെന്ന്  നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍  ബി. നായര്‍ പറഞ്ഞു.

വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ പങ്കെടുക്കും.  പ്രശസ്തര്‍ നയിക്കുന്ന കലാവിരുന്ന്, കുട്ടികള്‍ക്ക്  വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികള്‍, വിഭവ സമൃദ്ധമായ ഡിന്നര്‍ തുടങ്ങിയവ കൊണ്ട്   അതീവ ഹൃദ്യമായിരിക്കും അവാര്‍ഡ് നൈറ്റ്.  

നാമം എക്സെലെന്‍സ് അവാര്‍ഡിന്  അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും  അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും,  nന്റണ്ഡന്റണ്ഡnത്ഥഥnന്റണ്ഡന്റണ്ഡ.ഗ്നത്സദ്ദ എന്ന ഇമെയിലില്‍ ബന്ധപ്പെട്ട്  അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ്. hന്ധന്ധണ്മ://nന്റണ്ഡന്റണ്ഡ.ഗ്നത്സദ്ദ/ എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്.  നവംബര്‍ 15  ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.