ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ പ്രധാന തിരുനാളായ പരി. അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായ തിരുനാള്‍ കൊടിയേറ്റം മിഷന് ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ നിര്‍വഹിച്ചു. തിരുനാളിന്റെ ആത്മീയ ഒരുക്കദിനമായ സെപ്റ്റംബര്‍ 26-ന് വെള്ളിയാഴ്ച ഫാ. ജോണ്സണ് തെക്കൂടന്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും വചന സന്ദേശം നല്‍കുകയും, ഷിക്കാഗോ രൂപതയുടെ നിയുക്ത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിന് ഒരുക്കമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും ആരാധനയും നടത്തും.
തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 28-ന് ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി ദിവ്യബലിയര്‍പ്പിക്കുകയും, സി.എം.ഐ സഭയുടെ അമേരിക്കയിലെ കോര്‍ഡിനേറ്റര്‍ ഫാ. ഡേവി കാവുങ്കല്‍ വചന സന്ദേശം നല്‍കുകയും ചെയ്യും. സമീപ പ്രദേശങ്ങളില്‍ അജപാലനം ചെയ്തുകൊണ്ടിരിക്കുന്ന വൈദീകര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മിഷനിലെ കുടുംബങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ട്രസ്റ്റി ജില്‍സണ്‍ ജോസ് അറിയിച്ചതാണിത്.
Comments