You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, September 21, 2014 11:39 hrs UTC

 
കൊപ്പേല്‍ (ടെക്‌സാസ്):  നവീകരണം പൂര്‍ത്തിയാകുന്ന  സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്  ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും പുനഃപ്രതിഷ്ഠയും സെപ്റ്റംബര്‍ 28 ന് ഞായാറാഴ്ച  മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ചിക്കാഗോ സീറോ മലബാര്‍   ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത്  തിരുകര്‍മങ്ങളില്‍  സഹകാര്‍മികത്വം വഹിക്കും. സെന്റ് അല്‍ഫോന്‍സാ ദേവാലയ  വികാരി ഫാ ജോണ്‍സ്റ്റി  തച്ചാറയും  മറ്റു വൈദികരും ചടങ്ങുകളില്‍ സഹകാര്‍മീകരാകും.  നൂറു കണക്കിന് വിശ്വാസികള്‍ സാക്ഷ്യം വഹിക്കുന്ന കൂദാശാ കര്‍മ്മങ്ങളും  വി കുര്ബാനയും ഞായറാഴ്ച ഉച്ച കഴിഞ്ഞു  2:30 ന് ആരംഭിക്കും.
 
അല്‍ഫോന്‌സാമ്മയെ വിശുദ്ധ പദവിയിലോട്ടുയര്‍ത്തിയ  ഒക്ടോബര്‍ 12 നാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ അമേരിക്കയില്‍  ചിക്കാഗോ രൂപതയുടെ കീഴില്‍ 2008  ല്‍ ഈ ദേവാലയം സ്ഥാപിതമായത്. 180 കുടുംബങ്ങള്‍ അംഗങ്ങളായി തുടങ്ങിയ  സെന്റ് അല്‍ഫോന്‍സാ  ഇടവകയുടെ വളര്‍ച്ച  അതിവേഗമായിരുന്നു. ഇപ്പോള്‍ 400 ല്‍ പരം കുടുംബങ്ങളും അത്രയും തന്നെ മതപഠന വിദ്യാര്‍ഥികളും ഉള്ള ഇടവകസമൂഹത്തിന്റെ  സ്വപ്നസാഫല്യമാണ്  ഈ ദേവാലയ നവീകരണം. 
 
ദേവാലയ നവീകരണ പദ്ധതിയുടെ  ഉദ്ഘാടനം   2014 ഏപ്രില്‍ 13 ഓശാന ഞായറാഴ്ച നടന്നു. തുടര്‍ന്ന് ഫാ ജോണ്‍സ്റ്റി  തച്ചാറയുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സിലിന്റെയും  ഇടവാകാംഗങ്ങളുടെയും  അക്ഷീണ പരിശ്രമത്തില്‍ ദ്രുതഗതിയിലാണ് ആരധാനലയതിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.   ഇടവക സമൂഹത്തിനു മുഴുവന്‍ തിരുകര്‍മ്മങ്ങള്‍ക്ക്   പങ്കുചേരുവാന്‍  വിസ്തൃതിയില്‍ മനോഹരമായ അള്‍ത്താരയോടുകൂടിയ  ആരാധാനാലയമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 
 
ജൂണ്‍ 8 ഞായാറാഴ്ച  മാര്‍. ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ചു  ആരംഭിച്ച പുതിയ പാര്‍ക്കിംഗ് ലോട്ടിന്റെ  നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയായി. സെന്റ്. അല്‍ഫോന്‍സാ ഇടവക, കൊപ്പേല്‍ സിറ്റിയില്‍ തന്നെ സ്വന്തമായി വാങ്ങിച്ച  സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സിന്റെ  (സെമിത്തേരി) യുടെ അടിസ്ഥാനശിലാ  വെഞ്ചരിപ്പും ഇതോടൊപ്പം നടക്കും.
 
കൂദാശാചടങ്ങുകളുടെയും ആഘോഷ പരിപാടികളുടെയും  വിജയത്തിനായി  ഫാ. ജോണ്‍സ്റ്റി തച്ചാറ,   ഇടവക ട്രസ്റ്റിമാരായ ജോയ്. സി. വര്‍ക്കി, തോമസ് കാഞ്ഞാണി, സെബാസ്ട്യന്‍ വലിയപറമ്പില്‍ , ജൂഡിഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.