You are Here : Home / USA News

അറ്റ്‌ലാന്റാ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ കൂദാശ സെപ്‌റ്റംബര്‍ 18,19 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 13, 2014 12:29 hrs UTC

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റയിലെ റോസ്‌വെല്ലില്‍ പുതുതായി പണികഴിപ്പിച്ച സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ കൂദാശ സെപ്‌റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. 18-ന്‌ വൈകിട്ട്‌ 4.30-ന്‌ കാതോലിക്കാ ബാവയ്‌ക്കും മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണവും തുടര്‍ന്ന്‌ പൊതു സമ്മേളനവും നടക്കും. 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 19-ന്‌ രാവിലെ 7 മണിക്ക്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ ദേവാലയ കൂദാശയുടെ രണ്ടും, മൂന്നും ഘട്ടങ്ങള്‍, വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവയും ഉണ്ടായിരിക്കും.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശകള്‍ക്ക്‌ മുഖ്യ കാര്‍മിക്തവം വഹിക്കും. സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ അഭി. യാഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ.ഡോ. മാത്യു കോശി (വികാരി) 404 849 0796, മേഴ്‌സി ചെറിയാന്‍ (കൂദാശാ കമ്മിറ്റി കണ്‍വീനര്‍) 678 860 9070, പ്രസാദ്‌ ഫിലിപ്പോസ്‌ (കൂദാശാ കോര്‍ഡിനേറ്റര്‍) 770 931 7986. വെബ്‌സൈറ്റ്‌: www.stmarysatl.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.