You are Here : Home / USA News

ഓണോത്സവം 2014 ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ നിര്‍വഹിച്ചു

Text Size  

Story Dated: Thursday, September 11, 2014 09:35 hrs UTC

 
ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ `ഓണോത്സവം 2014' -ന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ സെപ്‌റ്റംബര്‍ മൂന്നാം തീയതി ഡ്യൂമോണ്ടിലെ ഔവര്‍ റഡീമര്‍ പള്ളിയുടെ ഓഫീസില്‍ വെച്ച്‌ നടത്തി. ആദ്യ ടിക്കറ്റ്‌ ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റും, ന്യൂജേഴ്‌സിയിലെ പ്രമുഖ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ ജിബി തോമസ്‌, കെ.എസ്‌.എന്‍.ജി പ്രസിഡന്റ്‌ ബോബി തോമസില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ നിര്‍വഹിച്ചു. 
 
തദവസരത്തില്‍ എസ്‌.എം.സി.സി നാഷണല്‍ പ്രസിഡന്റും, കെ.എസ്‌.എന്‍.ജി എക്‌സിക്യൂട്ടീവ്‌ മെമ്പറുമായ സിറിയക്‌ കുര്യന്‍, കെ.എസ്‌.എന്‍.ജി സെക്രട്ടറി അജിന്‍ തര്യന്‍, കെ.എസ്‌.എന്‍.ജി എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ സെബാസ്റ്റ്യന്‍ ജോസഫ്‌, ഡാലിയ ചന്ദ്രോത്ത്‌, ഹരികുമാര്‍ രാജന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഷാജി ഇടിക്കുള, ജി.ഐ.എസ്‌ സൊല്യൂഷന്‍ വെബ്‌ സര്‍വീസ്‌ ഉടമ സോണി പുതിയേടത്ത്‌, സോബിന്‍ ചാക്കോ (ടൈം ലൈന്‍ ഫോട്ടോഗ്രാഫി), സണ്ണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
 
കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ അഞ്ചാമത്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 20-ന്‌ വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ കൊണ്ടാടുവാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസഫ്‌ അറിയിച്ചു. 
 
ന്യൂമില്‍ഫോര്‍ഡിലെ ഫ്രഞ്ച്‌ അമേരിക്കന്‍ അക്കാഡമിയില്‍ വെച്ച്‌ നടത്തപ്പെടുന്ന ഓണോത്സവത്തില്‍ ന്യൂമില്‍ഫോര്‍ഡ്‌ മേയര്‍ മുഖ്യാതിഥിയായിരിക്കും. പൊതുസമ്മേളനത്തില്‍ വെച്ച്‌ ഫോമയുടെ എം.ഒ.ഡി പ്രൊജക്‌ടിന്റെ ഭാഗമായി ന്യൂമില്‍ഫോര്‍ഡ്‌ പബ്ലിക്‌ ലൈബ്രറിയുടെ മലയാളം വിഭാഗത്തിന്റെ ഉദ്‌ഘാടനം ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ലൈബ്രറി ഡയറക്‌ടര്‍ ടെറിന്‍ മക്കോളിന്‌ പുസ്‌തകങ്ങള്‍ നല്‍കി നിര്‍വഹിക്കും. കെ.എസ്‌.എന്‍.ജിയുടെ ട്രഷററായിരുന്ന ദിവംഗതനായ തോമസ്‌ എം. തോമസിന്റെ സ്വപ്‌നം ഇതിലൂടെ നിറവേറുകയാണ്‌. 
 
അമേരിക്കയിലെ ടാക്‌സ്‌ ഒഴിവുള്ള വളരെ ചുരുക്കം സംഘടനകളില്‍ ഒന്നാണ്‌ കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി. സംഘടനയുടെ കീഴില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ്‌ ലാഗ്വേജസ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ എന്ന സ്ഥാപനം മലയാളം, പിയാനോ, വയലിന്‍, ക്ലാസിക്കല്‍ മ്യൂസിക്‌ എന്നിവയുടെ ക്ലാസുകള്‍ നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.keralasamajamnj.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.