You are Here : Home / USA News

സിപിഎം നടത്തുന്ന നരഹത്യക്കെതിരെ ഓവര്‍സീസ്‌ ഫ്രണ്ട്‌ ഓഫ്‌ ബിജെപി നിവേദനം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 10, 2014 09:43 hrs UTC

 
ന്യൂയോര്‍ക്ക്‌: കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റുകാര്‍ തുടര്‍ന്നു വരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ശക്തമായും കര്‍ക്കശമായും ഇടപെടണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി നേതാവ്‌ ശ്രീ റാം മാധവിനു അമേരിക്കയിലെ ഓവര്‍സീസ്‌ ഫ്രണ്ട്‌ ഓഫ്‌ ബി ജെ പിയുടെ പ്രസിഡന്റ്‌ ശ്രീ ചന്ദ്രകാന്ത്‌ പട്ടേല്‍, മുന്‍ പ്രസിഡന്റ്‌ ഡോ സുനില്‍ അടാപ്പ, ശ്രീ ശിവദാസന്‍ നായര്‍ (യൂത്ത്‌ വിംഗ്‌ കണ്‍വീനര്‍, ന്യൂയോര്‍ക്ക്‌) എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ ജയശ്രീ നായര്‍ നിവേദനം സമര്‍പ്പിച്ചു. നിവേദനത്തില്‍ ഓവര്‍സീസ്‌ ഫ്രണ്ട്‌ ഓഫ്‌ ബി ജെ പി പ്രസിഡന്റും എച്ച്‌എസ്‌എസിന്റെ സെക്രട്ടറി ഡോ യെല്ലോജി മിരാജ്‌കറും ഒപ്പ്‌ വച്ചിട്ടുണ്ട്‌. 
 
ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ രണ്ടു സംഘ/ ബി ജെ പി പ്രവര്‍ത്തകരാണ്‌ സി പി എം ഗുണ്ടകളാല്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്‌. കൊലപാതകം നടന്നത്‌ ആര്‍ എസ്‌ എസിന്റെ സംഘ ചാലക്‌ ശ്രീ മോഹന്‍ ഭഗതും ബി ജെ പി പ്രസിഡന്റ്‌ ശ്രീ അമിത്‌ ഷായും കേരളം സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.