You are Here : Home / USA News

മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഓണം പൊന്നോണം 2014 സെപ്‌റ്റംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 08, 2014 06:46 hrs UTC

 
മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ ഈവര്‍ഷത്തെ `ഓണം പൊന്നോണം 2014'സെപ്‌റ്റംബര്‍ 14 ഞായറാഴ്‌ച 5:30 നു ഓണസദ്യയോട്‌കൂടി ആരംഭിക്കുന്നതാണ്‌. സ്‌റ്റെര്‍ലിംങ്‌ ഹൈറ്റ്‌സ്‌ ഹോളി ഗൊസ്റ്റ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ഹാളില്‍വച്ച്‌ നടത്തപ്പെടുന്ന ഒണാഘേ ാഷപരിപാടികളിലേക്ക്‌ മിഷിഗണിലെ മുഴുവന്‍ മലയാളികുടുംബങ്ങളെയും സഹര്‍ഷം സ്വാഗതംചെയ്യുന്നു. വിഭവ സമ്രുദ്ധമായ ഓണസദ്യയോടൊപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. 
 
ഇതോടൊപ്പംതന്നെ കോട്ടയം അതിരമ്പുഴയിലുള്ള അബ്രോഭവന്‍ അന്തേവാസികള്‍ക്ക്‌ തിരുവോണ നാളില്‍ തന്നെഓണസദ്യയും ചികിത്സാസഹായവും നല്‌കികൊ ണ്ട്‌ നാട്ടിലെ നിരാലംബരായ വൃദ്ധമാതാക്കള്‍ക്ക്‌ ഒരുകൈത്താങ്ങ്‌കൂടിആവുകയാണു മിഷിഗണ്‍ മലയാളി അസോസിയേഷന്‍.
 
ഓണാഘോഷത്തില്‍പങ്കെടുത്തു ആഘോഷപരിപാടികള്‍ ഒരുവന്‍വിജയം ആക്കി മാറ്റണംഎന്ന്‌ മിഷിഗണ്‍ മ ലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അഭിലാഷ്‌പോള്‍ (കണ്‍വീനര്‍) 2482526230, ജോസ്‌ചാഴികാടാന്‍ (പ്രസിഡന്റ്‌) 7345160641, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ (സെക്രട്ടറി) 3132084952, മാത്യു ഉമ്മന്‍ 2487094511 ബിജു നൊച്ചിയില്‍ 5174141846 എന്നിവരുമായി ബന്ധപ്പെടുക.
 
ബിജോയിസ്‌ കാവണാന്‍ അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.