ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13 ന്
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, September 06, 2014 01:08 hrs UTC
ഡാലസ് (ടെക്സാസ്): കേരള അസോസിയേഷന് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 13 ശനിയാഴ്ച ഓണമാഘോഷിക്കും.
ജാതിമതഭേദമെന്യേ ഡാലസ് മലയാളികള്‍ക്കൊപ്പം മൂന്നു പതിറ്റാണ്ടായി നടത്തിവരുന്നപാരമ്പര്യമാണ് കേരള അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം.
ഗാര്‍ലന്‍ഡിലുള്ള എംജിഎം ഓഡിറ്റോറിയത്തില്‍ (5210 Locust Grove Rd Garland, TX 75043) രാവിലെ 11 മണി മുതലാണ് ഓണാഘോഷപരിപാടികള്‍. ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റും, സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ശ്രീ കെ. ജി മന്മഥന് നായര്‍ മുഖ്യഅതിഥിയായി ഓണസന്ദേശം നല്‍കും.
ഏവര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നതോടൊപ്പം മാവേലിനാടിന്റെ ഓണ സ്മൃതികളുണര്ത്തുവാന് കേരളത്തിന്റെ തനതുകലാരൂപങ്ങളും ചെണ്ടമേളവും ആഘോഷ വേദിയില്‍ അരങ്ങേറും. ഗൃഹാതുരതയുടെ പൂക്കളം ഒരുക്കി ഓണത്തപ്പനെ ഇത്തവണയും വരവേല്‍ക്കും.
അസോസിയേഷന് പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എജ്യുകേഷന്‍ അവാര്‍ഡ് ദാനവും വേദിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോയ് കൊടുവത്ത് (സെക്രട്ടറി) 9725697165
Comments