You are Here : Home / USA News

ഇന്ത്യന്‍ ദമ്പതിമാരുടെ വീട്ടില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 04, 2014 09:56 hrs UTC


ടെക്സാസ്. പത്തു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു വിചാരണ നേരിടുന്ന മാതാവ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

സെപ്റ്റംബര്‍ 3 ബുധനാഴ്ച  വൈകിട്ട് 3.30 ന് സമീപ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തി ചേര്‍ന്ന പൊലീസ് വീട്ടിലെ പൂളില്‍ നിന്നും സ്ത്രീയുടേയും സമീപത്തു നിന്ന് ഒരു പുരുഷന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മകന്‍ മരിച്ചതിനെ തുടര്‍ന്ന് മാതാവ് പല്ലവിയും പിതാവ് സുമിറ്റുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ജനുവരി 29 ന് ഐസില്‍ പൊതിഞ്ഞു  ബാത്ത് ടമ്പില്‍ കിടത്തിയിരുന്ന നിലയിലായിരുന്നു പത്തു വയസുളള മകന്‍ അര്‍നേഹന്റെ മൃതദേഹം കിടന്നിരുന്നത്. ഹിന്ദു ആചാരമനുസരിച്ച് ഭര്‍ത്താവിനെ വിവരം അറിയിക്കുന്നതുവരെ മരണ വാര്‍ത്തപുറത്തു വിടുന്നത് ശരിയല്ലാത്തതിനാലാണ് മൃതദേഹം ബാത്ത് ടബില്‍ സൂക്ഷിച്ചതെന്നു മാതാവിന്റെ വാദം പൊലീസ് സ്വീകരിച്ചില്ല.

ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസില്‍ വിചാരണ നടക്കുന്നതിനടയിലാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചതു ആര്‍നേഹന്റെ മാതാപിതാക്കളാണോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

തലച്ചോറിന്റെ അപൂര്‍ണ്ണ വളര്‍ച്ച (മൈക്രോ സെഫാലി) എന്ന രോഗത്തിനടിമയായിരുന്ന മകന്‍ എന്നും, മരണം സ്വഭാവികമായിരുന്നു എന്നും മാതാവ് പറഞ്ഞത് പൊലീസിനെ അംഗീകരിക്കാനായില്ല. മകന്റെ മരണവും കേസിന്റെ വിചാരണ നീളുന്നതിനും മാതാപിതാക്കള്‍ അസ്വസ്ഥരായിരുന്നു എന്നും, കഴിഞ്ഞ വാരാന്ത്യം ഇവിടെ നിന്നും വെടിയൊച്ച കേട്ടതായും അടുത്ത താമസക്കാര്‍ പറഞ്ഞു.

മകന്റെ ആത്മാവിന് ശാന്തി ലഭിക്കുവാനാവശ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി ഇന്ത്യയിലേക്കു പോകുന്നതിനുളള അനുമതിയ്ക്കായി ഇവര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ടെക്സാസ് സമയം രാത്രി 11 വരെയും പൊലീസ് മരിച്ചവരുടെ ഐഡന്റിറ്റി പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.