You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 31 ന്

Text Size  

Story Dated: Friday, August 29, 2014 01:25 hrs UTC


ഫിലഡല്‍ഫിയ . സാഹോദരീയ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റ് ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറയത്തില്‍ (608 ന്ദനPadma_chandrakkalalന്ഥh ത്സ, ഗ്ഗhദ്ധlന്റനPadma_chandrakkala്രlണ്മhദ്ധന്റ, ഗ്ഗക്ക19115) വച്ച് വളരെ വിപുലമായ രീതിയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം നടത്തുവാനുളള ക്രമീകരണങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി സംഘാടകര്‍ അറിയിക്കുകയുണ്ടായി.

മലയാളത്തനിമയോടുകൂടിയ വര്‍ണ്ണശബളമായ ഘോഷയാത്ര, മഹാബലിയുടെ എഴുന്നളളത്ത്, ചെണ്ടമേളം, തിരുവാതിരകളി, പൊതുസമ്മേളനം, ആദരിക്കല്‍ ചടങ്ങ്, വിഭവ സമൃദ്ധമായ ഓണസദ്യ, ഓണവിപണി തുടങ്ങിയ  കേരളത്തിന്റെ തനതായ ശൈലിയിലുളള ആചാരാനിഷ്ടനങ്ങള്‍ക്കൊണ്ട്  ഓണാഘോഷത്തിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് മനോജ് ലാമണ്ണില്‍ (ചെയര്‍മാന്‍, ഓണാഘോഷം) പ്രസ്താവിക്കുകയുണ്ടായി.

ഓണസന്ദേശത്തിനായി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിളള, ബ്രണ്ടന്‍ ബോയില്‍ (സ്റ്റേറ്റ്, അസംബ്ലിമാന്‍) ബ്രയന്‍ ഒനീല്‍ (സിറ്റി, കൌണ്‍സിലര്‍), ജോര്‍ജ് ജോസഫ്(ഈ-മലയാളി) തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഓണാഘോഷത്തിന് എത്തുന്നതായും കൂടാതെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സുരേഷ് നായര്‍(ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ്- കേരള ഫോറം) അറിയിക്കുകയുണ്ടായി.

ഓണാഘോഷത്തിനോടനുബന്ധിച്ച് കലാ കേരളത്തിന്റെ സംഭാവനയായ സിനിമാ- സീരിയല്‍ കലാകാരന്മാരുടെ ഓണം ബംബറായ സൂപ്പര്‍ സ്റ്റാറുകളില്ലാത്ത സൂപ്പര്‍ ഹിറ്റ് ഷോ. കഴിഞ്ഞ വേദികളിലെല്ലാം നിറഞ്ഞ സദസില്‍  കൈയടികള്‍ നേടിക്കൊണ്ട് ജൈത്രയാത്ര തുടരുന്നു. 'സൂര്യ സായാഹ്നം സ്റ്റേജ് ഷോ ഉണ്ടായിരിക്കും. ജനഹൃദയങ്ങളില്‍ ഗാനാലാപന മികവ് കൊണ്ട് സംഗീതത്തിന്റെ തേന്‍ മഴ പെയ്യിക്കുന്ന യുവഗായകരില്‍ ശ്രദ്ധേയരായ അരുണ്‍ ഗോപന്‍ - സോണിയ, കോമഡി വേദികളിലെ കിരീടം വെക്കാത്ത ചക്രവര്‍ത്തിമാരായി വിലസുന്ന  സെന്തില്‍(നത്തോലി), ദീപു പാറശാല, ജസ്റ്റിന്‍ കോഴിക്കോട് കലാവേദികളിലെ നിറസാന്നിധ്യങ്ങളായ രാജേഷ് ഹബ്ബാര്‍, ഷാജു, അംബികാ മോഹന്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്ന നൃത്തങ്ങളവതരിപ്പിക്കുന്ന ശ്രീലക്ഷ്മി, അമല തുടങ്ങിയ ധാരാളം കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ കണ്ടു മടുത്ത സ്റ്റേജ് ഷോകളുടെ മുരടിപ്പുകളില്‍ നിന്നും പുതുപുത്തന്‍ അവതരണ ശൈലികൊണ്ട് വ്യത്യസ്തത നിറഞ്ഞ കലോപഹാരം ഓണസമ്മാനമായി കുടുംബ പ്രേക്ഷകരായ പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നതായും അറിയിക്കുകയുണ്ടായി.

ഫിലിപ്പോസ് ചെറിയാന്‍, അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, സുധാ കര്‍ത്താ, വിന്‍സന്റ് ഇമ്മാനുവേല്‍, സാജന്‍ വര്‍ഗീസ്, ഈപ്പന്‍ മാത്യു, രാജന്‍ ശമുവേല്‍, തോമസ് പോള്‍, ജോസഫ് മാണി, സുനില്‍ ലാമണ്ണില്‍, ജോസഫ് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിവിധ കമ്മറ്റികളുടെ ഓണാഘോഷത്തിന്റെ വമ്പിച്ച വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.വാര്‍ത്ത : ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.