You are Here : Home / USA News

മഹാബലി ദൈവസന്നിധിയില്‍ - പാതാളത്തിലല്ല: പ്രൊഫ. എ.കെ.ബി പിള്ള

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 29, 2014 12:25 hrs UTC

ഓണം, സാര്‍വ്വദേശീയമായി പ്രത്യേകതയുള്ള ഒരു മനുഷ്യോത്സവമാണ്‌; കേരള സംസ്‌കാരത്തെ അത്യുത്തമമാക്കുന്നു. എന്നാല്‍ ചരിത്രപരമായ സംഘര്‍ഷങ്ങള്‍കൊണ്ടായിരിക്കാം, അടുത്തകാലം വരെ ഓണാഘോഷത്തില്‍ പറഞ്ഞിരുന്നത്‌ മഹാബലിയെ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്ക്‌ അയച്ചുവെന്നാണ്‌. ഇത്‌ തെറ്റുമാത്രമല്ല, ഹിന്ദുമതതതേയും കേരള സംസ്‌കാരത്തേയും മലീമസമാക്കുന്നു. കൂടാതെ ഇതില്‍ സത്‌ബുദ്ധിയോ, യുക്തിയോ ഇല്ല. മഹാവിഷ്‌ണു നന്മയുടെ അവതാരമാണ്‌. മഹാബലി നന്മയുടെ മൂര്‍ത്തീകരണമാണ്‌. മഹാബലി സംഭവത്തിന്റെ മൂലകൃതിയായ ഭാഗവതത്തില്‍ പരാമര്‍ശിക്കുന്നത്‌ - വ്യക്തമായി മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനന്‍, മഹാബലിയുടെ സാത്വികത്തില്‍, നന്മയുടെ മൂര്‍ത്തീകരണത്തില്‍, സംതൃപ്‌തനായി ദൈവസന്നിധിയിലേക്ക്‌ അയച്ചുവെന്നാണ്‌. കൂടാതെ അടുത്തതായി ദേവന്മാരുടെ ഭരണാധികാരിയായി ഉയര്‍ത്തുമെന്നും. ഈ സത്യം ഈ കാലത്ത്‌ ആഘോഷിക്കുന്ന ഓണത്തിന്‌, ലോകമാകെയുള്ള മലയാളികള്‌ അവതരിപ്പിക്കണമെന്ന്‌ ഈ ലേഖകനും സഹകാരികളും ചൂണ്ടിക്കാട്ടുന്നു. ഈ കാര്യം സംബന്ധിച്ച്‌ ഒരു പ്രസ്‌താവന ഈ ലേഖകന്റെ ശ്രമത്തില്‍ താഴെപ്പറയുന്നവര്‍ ഉള്‍പ്പടെ മുമ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശ്രീമദ്‌ ഉദിത്‌ ചൈതന്യ, ഡോ. എം. അനിരുദ്ധന്‍, ഡോ. രാമദാസന്‍ പിള്ള, ഡോ. ചന്ദ്രമോഹനന്‍, ശ്രീ. ടി.എന്‍. നായര്‍ (ഇപ്പോഴത്തെ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌), ശ്രീ അനില്‍കുമാര്‍ പിള്ള തുടങ്ങിയവര്‍. ഇമെയില്‍: drakbconsultancy@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.