You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും വടംവലി മത്സരവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 24, 2014 11:05 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്‌.സി) രണ്ടാമത്‌ ഓണാഘോഷത്തിന്റേയും വടംവലി മത്സരത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2014 സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ പള്ളി (7800 W. Lyons St, Morton grove, IL 60053) മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി മത്സരത്തോടുകൂടി ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷത്തിന്‌ തുടക്കംകുറിക്കും. നോര്‍ത്ത്‌ അമേരിക്കയിലെ കരുത്തന്മാരായ മലയാളികളെ കോര്‍ത്തിണക്കികൊണ്ട്‌ നടത്തുന്ന മത്സരത്തിന്റെ പ്രത്യേകത തൂക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നുള്ളതാണ്‌.

 

(7 പേര്‍ 1350 lb ) വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന്‌ ഗ്യാസ്‌ ഡിപ്പോ ഓയില്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും നെടികാലായില്‍ മാണി മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും ജോര്‍ജ്‌ പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ ജോബി ചെറിയാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും, മറിയാമ്മ ചെറിയത്തില്‍ എവര്‍റോളിംഗ്‌ ട്രോഫിയും നല്‍കുന്നതാണ്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ടീമുകള്‍ സെപ്‌റ്റംബര്‍ പത്തിന്‌ മുമ്പായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ അലക്‌സ്‌ പടിഞ്ഞാറേല്‍ (1 847 962 5811), ബൈജു കുന്നേല്‍ (1 847 454 4512), സൈമണ്‍ ചക്കാലപടവില്‍ (1 847 322 0641) എന്നിവരുടെ പക്കല്‍ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. വടംവലിക്കുശേഷം വൈകിട്ട്‌ 7 മണി മുതല്‍ സാബു എലവങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടിയുള്ള മാവേലി മന്നന്‍ എഴുന്നള്ളത്തും, മറ്റ്‌ നൂതനമായ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നത്‌. അഭിലാഷ്‌ നെല്ലാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.