You are Here : Home / USA News

മഞ്ച് ഓണാഘോഷം: ടിക്കറ്റ് കിക്കോഫ് നടത്തി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 19, 2014 12:27 hrs UTC


 
ന്യുജഴ്സി . മലയാളി അസോസിയേഷന്‍ ഓഫ് ന്യുജഴ്സി - മഞ്ചിന്റെ ഓണാഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കുന്ന പരിപാടികളുടെ ടിക്കറ്റ് കിക്കോഫ് ന്യുയോര്‍ക്ക് ഓറഞ്ച് ബര്‍ഗിലുളള സിത്താര്‍ പാലസില്‍ നടന്നു. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥില്‍ നിന്നും നാമം പ്രസിഡന്റ് ബി. മാധവന്‍ നായര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപളളില്‍, ട്രസ്റ്റി ജോയി ഇട്ടന്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കേരള കള്‍ചറല്‍ ഫോറം പേട്രണ്‍ ടി.എസ്. ചാക്കോ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

വൈസ് പ്രസിഡന്റ് സജി മോന്‍ ആന്റണി, സെക്രട്ടറി ഉമ്മന്‍ കെ. ചാക്കോ, ട്രസ്റ്റി അംഗങ്ങളായ ജെയിംസ് ജോയി, ജോസ് ജോയി എന്നിവര്‍  സംസാരിച്ചു.

നട്ലി സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20, ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഓണാഘോഷ പരിപാടികള്‍. കേരളത്തില്‍ നിന്നുളള പുതുമുഖ സിനിമാതാരങ്ങള്‍ അണിനിരക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് പരിപാടികളും ഉണ്ടായിരിക്കും. ഒപ്പം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നുളള വരും പങ്കെടുക്കും. ശിങ്കാരി മേളം, വളളംകളി, തിരുവാതിര കളി എന്നിവയും ചടങ്ങിന് മാറ്റേകും. ഓണസദ്യയും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.