You are Here : Home / USA News

നോര്‍വാക്കില്‍ സീറോ മലബാര്‍ മിഷന്‍ നിലവില്‍വന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, August 15, 2014 10:41 hrs UTC

കണക്‌ടിക്കെട്ട്‌: കണക്‌ടിക്കെട്ട്‌ സ്റ്റേറ്റിലെ നോര്‍വാക്കിലും പരിസര പ്രദേശങ്ങളിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായ സീറോ മലബാര്‍ മിഷന്‍ ഓഗസ്റ്റ്‌ 10ന്‌ (ഞായര്‍) നിലവില്‍വന്നു. ഔവര്‍ ലേഡി ഓഫ്‌ അസംപ്‌ഷന്‍ എന്ന്‌ നാമകരണം ചെയ്‌ത മിഷന്‍, നോര്‍വാക്കിലുള്ള സെന്റ്‌ ലാഡിസ്‌ ലൗസ്‌ ഇംഗ്ഗീഷ്‌ ദേവാലയത്തിലാണ്‌ താത്‌കാലികമായി പ്രവര്‍ത്തിക്കുന്നത്‌. ബ്രോങ്ക്‌സ്‌ ഫൊറോന വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടിയുടെ മാര്‍ഗനിര്‍ദേശത്തിലാണ്‌ പുതിയ മിഷന്‍ ആരംഭിച്ചത്‌. വൈകുന്നേരം നാലിന്‌ അര്‍പ്പിച്ച ആഘോഷമായ പ്രഥമ ദിവ്യബലിയില്‍ ഫൊറോന വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി മുഖ്യകാര്‍മികത്വം വഹിച്ചു.

 

മിഷന്‍ ഡയറക്‌ടര്‍ ഫാ. ജെയിംസ്‌ വട്ടക്കുന്നേല്‍, ഫാ. ജോ പറമ്പത്ത്‌, ഫാ. ജോണ്‍ പുന്നക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജെയിംസ്‌ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി ഉദ്‌ഘാടനം ചെയ്‌തു. 1995 ല്‍ സീറോ മലബാര്‍ സിനഡ്‌ അമേരിക്കയിലേക്ക്‌ അയച്ച ഫാ. ജോസ്‌ കണ്‌ടത്തിക്കുടി അമേരിക്കയിലെ സഭയുടെ ആരംഭവും വളര്‍ച്ചയും തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചത്‌ വിശ്വാസികള്‍ക്ക്‌ ആത്മീയ ഉണര്‍വും പ്രചോദനവും ഉളവാക്കി. ഫാ. ജോ പറമ്പത്ത്‌, ഫാ. ജോണ്‍ പുന്നക്കുന്നേല്‍, സിസ്റ്റര്‍ മരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം സ്‌കൂള്‍, കോളജ്‌ ഗ്രാജുവേറ്റ്‌ ആയവരെ യോഗത്തില്‍ അനുമോദിച്ചു. കെവിന്‍ പൊട്ടയ്‌ക്കല്‍ സ്വാഗതവും ജോണ്‍സന്‍ ചീയേഴത്ത്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികളും നടന്നു. തുടക്കത്തില്‍ മാസത്തില്‍ രണ്‌ടു ഞായറാഴ്‌ചകളില്‍ ഔവര്‍ ലേഡി ഓഫ്‌ അസംപ്‌ഷനില്‍ വി. കുര്‍ബാന ഉണ്‌ടായിരിക്കും. സെപ്‌റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കായി മതബോധന ക്ലാസുകളും ആരംഭിക്കും. മിഷന്റെ നടത്തിപ്പിനായി ജോബി വര്‍ഗീസ്‌ ട്രസ്റ്റിയായി ഒരു കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി വര്‍ഗീസ്‌ 203 981 6005, വിന്‍സന്‍ പൊട്ടയ്‌ക്കല്‍ 203 216 4859. മിഷന്റെ വിലാസം: 25 Cliff Street Norwalk, CT, 06854.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.