You are Here : Home / USA News

ശ്രീകണ്ഠന്‍ നായര്‍ മാജിക് ഡിഷ്‌ നെറ്റിലൂടെ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, July 09, 2013 12:04 hrs UTC

ശ്രീകണ്ഠന്‍ നായര്‍ മാജിക്; ഈ ഷോ ഡിഷ്‌ നെറ്റിലൂടെ

 

ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പുതിയ രൂപവും ഭാവവും നല്‍കി മലയാളികളുടെ പ്രിയ അവതാരകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ വീണ്ടും. ഒരിടവേളയ്ക്കു ശേഷം സൂര്യ ടിവിയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന 'ശ്രീകണ്ഠന്‍ നായര്‍' ഷോ തുടക്കം മുതല്‍ക്കെ പ്രേക്ഷകശ്രദ്ധ നേടി. ശ്രീകണ്ഠന്‍ നായരുടെ സാന്നിധ്യം സൂര്യാ ടിവിക്ക് പുത്തന്‍ ഉണര്‍‌വേകി എന്ന കാര്യത്തില്‍ സംശയമില്ല.എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് സൂര്യ ടിവി സംപ്രക്ഷേപണം ചെയ്യുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോ വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ശ്രീകണ്ഠന്‍ നായരുടെ തനതു ശൈലിയിലുള്ള ടോക് ഷോ അവതരണം എന്നും പ്രേക്ഷക ലക്ഷങ്ങള്‍ ആഘോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീകണ്ഠന്‍ നായര്‍ മാജിക് ഈ ഷോയിലും കാണാം.1993ലാണ് മലയാള ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 'നമ്മള്‍ തമ്മില്‍' എന്ന ടോക് ഷോയുടെ ആരംഭം. മഴവില്‍ മനോരമയില്‍ സമദൂരം എന്ന പരിപാടിയും ശ്രീകണ്ഠന്‍ നായര്‍ ഹിറ്റാക്കിയിരുന്നു. ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ എല്ലാവിധ രസങ്ങളും അമേരിക്കന്‍ മലയാളികള്‍ക്കും ലഭ്യമാണ്. അമേരിക്കയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്‌വര്‍ക്കായ ഡിഷ്‌ നെറ്റിലൂടെ ഹൈഡഫനിഷന്‍ ക്വാളിറ്റിയില്‍ ഈ ഷോ ആസ്വദിക്കാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

516 587 6503, 914 623 0448

malayalamdishnetwork@gmail.com

order now for free installation / free satellite and 24 hours customer service

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.