You are Here : Home / USA News

വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 05, 2014 11:12 hrs UTC

തിരുവനന്തപുരം: വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭക്തിസാന്ദ്രമായ തുടക്കം. അയ്യപ്പ തത്ത്വം ലോകമെങ്ങും എത്തിക്കുന്നതിനായി അമേരിക്കയില്‍ 25 വര്‍ഷം മുമ്പ്‌ ആരംഭിച്ച ട്രസ്റ്റിന്റെ കേരള ചാപ്‌റ്ററിന്റെ പ്രവര്‍ത്തനമാണ്‌ തിരുവനന്തപുരത്ത്‌ നഗരസഭാ മേയര്‍ കെ. ചന്ദ്രികയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മറുനാട്ടിലെ മലയാളികളെ മൂല്യബോധമുള്ളവരാക്കി വളര്‍ത്താന്‍ ഇത്തരം ആത്മീയസംഘടനകള്‍ മുന്നോട്ടുവരുന്നത്‌ ശ്ലാഘനീയമാണെന്ന്‌ മേയര്‍ പറഞ്ഞു.

 

ഇത്‌ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്‌. ആഗോള-സ്വകാര്യവത്‌കരണ കാലത്ത്‌ ഇത്തരം ആത്മീയ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്‌. മറുനാട്ടില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ഇത്തരം കൂട്ടായ്‌മകള്‍ ഉണ്ടാകേണ്ടത്‌ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഗുരുസ്വാമി കെ.എന്‍. പാര്‍ഥസാരഥിപിള്ള ആധ്യക്ഷ്യം വഹിച്ചു.അയ്യപ്പ തത്ത്വപ്രചാരണം ലക്ഷ്യമാക്കി കാല്‍നൂറ്റാണ്ടായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സേവാ ട്രസ്‌റ്റ്‌ ഹൈന്ദവ ആചാരാനുഷ്‌ഠാനകര്‍മ്മ പദ്ധതികള്‍ ചിട്ടയോടെ നടത്തി വരുന്നതായി പാര്‍ത്ഥ സാരഥി പിളള പറഞ്ഞു.മണ്ഡല കാല വ്രതാനുഷ്‌ഠാനത്തോടുകൂടി മാലധാരണം മുതല്‍ കെട്ടുനിറയ്‌ക്കല്‍ കഴിഞ്ഞ്‌ നിവേദ്യ സമര്‍പ്പണത്തോടുളള ദര്‍ശന പുണ്യം വരെയുളള കാര്യങ്ങള്‍ അടുക്കും ചിട്ടയോടും ചെയ്യുന്നു. വാവുബലി, എഴുത്തിനിരുത്ത്‌, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ എന്നിവ ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്‌. കൊല്ലം, പാലക്കാട്‌, എറണാകുളം, റാന്നി, കോട്ടയം, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ ട്രസ്റ്റിന്റെ ശാഖകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

 

 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതി മതഭേദമെന്യേ നടത്തി വരുന്നു. നിര്‍ദ്ധന കുടുംബത്തിലെ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതോടൊപ്പം അവര്‍ക്ക്‌ പുസ്‌തകം, വസ്‌ത്രം, ഭക്ഷണം തുടങ്ങിയവ നല്‍കുന്നു. ഇതൊക്കെ കേരളത്തില്‍ പ്രാദേശിക യൂണിറ്റുകളുടെ ഉത്തരവാദിത്വത്തില്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പാര്‍ഥസാരഥി പിളള പറഞ്ഞു ജനറല്‍ സെക്രട്ടറി ഡോ പത്മജ പ്രേം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അയ്യപ്പധര്‍മ്മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക, ഹൈന്ദവ ആചാരാനുഷ്‌ഠാനങ്ങള്‍ പുതുതലമുറയിലേക്ക്‌ പകര്‍ന്നു കൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ്‌ ട്രസ്‌റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. ജാതിമത ഭേദമെന്യേ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ട്രസ്‌റ്റ്‌ കേരളത്തില്‍ നടത്തി വരുന്നതായി ഡോ. പത്മജ പ്രേം പറഞ്ഞു. മണ്ഡല കാലങ്ങളില്‍ റാന്നിയിലും എരുമേലിയിലും കുടിവെളള വിതരണം, മകര വിളക്കു കഴിഞ്ഞു മടങ്ങുന്ന ഭക്‌തര്‍ക്ക്‌ അന്നദാനം ഇതൊക്കെ മുടക്കം കൂടാതെ നടത്തി വരുന്നു. അമേരിക്കയില്‍ സ്വാമിമാര്‍, ശബരിമല തന്ത്രികള്‍ ഇവരുടെയൊക്കെ ആധ്യാത്മിക പ്രഭാഷണങ്ങള്‍ സപ്‌താഹങ്ങള്‍, യുവജന സമ്മേളനങ്ങള്‍, ഭജനകള്‍ എന്നിവയൊക്കെ ചിട്ടയായി സംഘടിപ്പിക്കുന്നുണ്ടെന്ന്‌ പത്മജ പ്രേം പറഞ്ഞു. സൂര്യ കാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്‌, ശബരിമല മുന്‍ മേല്‍ശാന്തിമാരായ തെക്കേടത്തുമന വിഷ്‌ണു നമ്പൂതിരി, ഗോശാല വിഷ്‌ണു വാസുദേവന്‍ നമ്പൂതിരി, രാജു എബ്രഹാം എംഎല്‍എ, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഗോകുലം ഗോപാലന്‍, ഡോ ജയനാരായണ്‍, അഡ്വ മനു ആര്‍. ചന്ദ്രന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.