You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പിക്‌നിക്‌ വന്‍ വിജയം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, August 04, 2014 08:28 hrs UTCഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷിക പിക്‌നിക്‌ വന്‍ വിജയമായി. ആഗസ്റ്റ്‌ 2 ശനിയാഴ്‌ച്ച ബക്‌സ്‌കൗണ്ടി നിഷാമണിക്രീക്കിന്‌ സമീപത്തുള്ള പ്ലേവിക്കി പാര്‍ക്കില്‍ നടന്ന പിക്‌നിക്കില്‍ ഇടവക കൂട്ടായ്‌മയുടെ പ്രതീകമായി ഇടവകജനങ്ങളില്‍ ഭൂരിപക്ഷവും പങ്കെടുത്തു. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി, പിക്‌നിക്ക്‌ സബ്‌ കമ്മിറ്റി അംഗങ്ങളായ ഷാജി മിറ്റത്താനി, സിബിച്ചന്‍ മുക്കാടന്‍, മോളി മന്നാട്ട്‌ എന്നിവര്‍ പിക്‌നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു. രാവിലെ 11 മണിക്ക്‌ ഫാ. ജോണിക്കുട്ടി പുലിശേരി ഉല്‍ഘാടനം നിര്‍വഹിച്ചാരംഭിച്ച പിക്‌നിനും, കായികമല്‍സരങ്ങളും വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്നു.

ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത്‌ ലീഗിന്റെ (എസ്‌. എം.വൈ.എല്‍) നേതൃത്വത്തില്‍ സലിന സെബാസ്റ്റ്യന്‍, മലിസാ മാത്യു എന്നിവരുള്‍പ്പെടുന്ന യൂത്ത്‌ വോളന്റിയേഴ്‌സ്‌ കുട്ടികള്‍ക്കും, സെബാസ്റ്റ്യന്‍ എബ്രാഹമിന്റെ നേതൃത്വത്തില്‍ അഡള്‍ട്ട്‌ വോളന്റിയേഴ്‌സ്‌ മുതിര്‍ന്നവര്‍ക്കുമുള്ള കായിക മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്‌തു.വടംവലി, വോളിബോള്‍, ഷോട്ട്‌ പുട്ട്‌, മ്യൂസിക്കല്‍ ബോള്‍ പാസിങ്ങ്‌, ബാഡ്‌ മിന്റണ്‍, ഷട്ടില്‍ കോക്ക്‌, ബാസ്‌കറ്റ്‌ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്‌നിക്കിനോടനുബന്ധിച്ച്‌ ക്രമീകരിച്ചിരുന്നു. മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ പിക്‌നിക്ക്‌ സ്ഥലത്തുവച്ചുതന്നെ വികാരി ഫാ. ജോണിക്കുട്ടി വിതരണം ചെയ്‌തു.

ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രുചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ തയാറാക്കി നല്‍കിയത്‌ എല്ലാവരുംആസ്വദിച്ചു. കപ്പ ബിരിയാണി മുതല്‍ ഹാം ബര്‍ഗര്‍ വരെയുള്ള നാനാവിധമായ ഭക്ഷണപദാര്‍ത്ഥങ്ങളും, ദാഹശമനത്തിനായി ജോസഫ്‌ കുര്യാക്കോസ്‌ പ്രത്യേകം തയാര്‍ ചെയ്‌ത മോരിന്‍ വെള്ളം ഉള്‍പ്പെടെയുള്ള പാനീയങ്ങളും എല്ലാവര്‍ക്കും കുളിര്‍മ്മയേകി.

പിക്‌നിക്കില്‍ പങ്കെടുത്തു ഇടവകകൂട്ടായ്‌മയുടെ നാമ്പിയായി പരസപര സ്‌നേഹവും, സഹകരണവും സൗഹൃദവും പങ്കുവച്ച്‌ പിക്‌നിക്‌ വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു. ഫൊറോനാ പള്ളി ആയതിനുശേഷം വരുന്ന ആദ്യത്തെ പിക്‌നിക്‌ എന്ന നിലയിലും, ഇടവകയുടെ പത്താം വാര്‍ഷികം എന്നനിലയിലും ഈ വര്‍ഷത്തെ പിക്‌നിക്കിന്‌ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.