സാജു കണ്ണമ്പള്ളി
ഷിക്കാഗോ : കേരള കാത്തലിക്ക് സഭയിലേയും ഭാരതത്തിന്റെ ആദ്യത്തെ പരിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലും ആചരിച്ചു. ഞായറാഴ്ച 10 മണിക്ക് നടന്ന തിരുനാള്‍ കുര്‍ബാനയില്‍ വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മ്മികനായിരുന്നു. അസി. വികാരി ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്കി. ലദീഞ്ഞോട്കൂടി ആരംഭിച്ച തിരുനാളില്‍ ഇടവകയിലെ അനവധി ആളുകള്‍ പ്രസുദേന്തിമാരായിരുന്നു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത തിരുനാളിന് നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
Comments