ഷിക്കാഗോ . ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി പോള്‍, കറുകപ്പളളില്‍, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ് എന്നിവരെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. 16-ാം മത് ദേശീയ കണ്‍വന്‍ഷനില്‍ വച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് ഇവരെ പുതിയ അംഗീകരാം തേടിയെത്തിയത്. നൂതനമായ നേതൃപാടവ ശൈലികൊണ്ട് മലയാളി മനസില്‍ ഉറച്ചു നില്ക്കുന്ന പോള്‍ കറുകപ്പളളില്‍ ഫൊക്കാനായുടെ പ്രസിഡന്റ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്ലോറിഡായിലെ സംഘടനകളെ പ്രതിനിധീകരിക്കുന്ന ജോര്‍ജി വര്‍ഗീസ് മികച്ച സംഘാടകനും വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്കിയിട്ടുളള ആളാണ്. കേരള സമാജം ഓഫ് സൌത്ത് ഫ്ലോറിഡ മുന്‍ പ്രസിഡന്റ് മാര്‍തോമ ഡയോസിഷന്‍ കൌണ്‍സില്‍ അംഗം, ഫൊക്കാന കണ്വന്ഷന് കണ്‍വീനര്‍, ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍ തുടങ്ങി പല നേതൃസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. വാഷിങ്ടണില്‍ നിന്നും ഉളള വിപിന്‍ രാജ് യുവജനങ്ങളുടെ പ്രതിനിധിയായാണ് ട്രസ്റ്റി ബോര്‍ഡില്‍ എത്തിയത്.
ഫൊക്കാനായുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക, തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക തുടങ്ങിയ ചുമതലകള്‍ ട്രസ്റ്റി ബോര്‍ഡില്‍ നിക്ഷിപ്തമാണ്. മുന്‍ പ്രസിഡന്റുമാരായ മറിയാമ്മ പിളള, ജി. കെ. പിളള എന്നിവരെക്കൂടാതെ ബോബി ജേക്കബ്, ടെറന്‍സണ്‍ തോമസ്, സുധാ കര്‍ത്താ, മാറ്റ് മാത്യു എന്നിവരും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളാണ്.
വാര്‍ത്ത. ജോര്‍ജി
Comments