You are Here : Home / USA News

ഫൈന്‍ ആര്‍ട്സിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം' അരങ്ങിലേക്ക്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, July 14, 2014 11:59 hrs UTC

 
ന്യൂജഴ്സി . പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് രഞ്ജി കൊച്ചുമ്മന്‍ സംവിധാനം ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ പുതിയ നാടകത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തയാക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും മലയാളികള്‍ക്കായി  ഫൈന്‍ ആര്‍ട്സ് മലയാളം ഒരുക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതിയ നാടക ഉപഹാരമാണിത്. സെപ്റ്റംബര്‍ 21 ഞായറാഴ്ച വൈകിട്ട് ആറിന്  ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം. കേരളത്തില്‍ നിന്നുളള കലാ സംഘടനകളുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് നാടക അവതരണം നീട്ടിവയ്ക്കുകയായിരുന്നു.

ഒരു വര്‍ഷത്തിനുളളില്‍ ഒരു നാടകം എന്ന നിലയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാസപര്യയാണ് ഇത്തവണയും സാക്ഷാത്ക്കരിക്കപ്പെടുന്നത്. കലാമൂല്യവും സാമൂഹിക പ്രസക്തിയുളള നാടകങ്ങളെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ എന്നും മുന്‍ നിലയിലുളള ഫൈന്‍ ആര്‍ട്സ് മലയാളം ഈ വര്‍ഷം ഒരുക്കുന്നതും പുതിയ തലമുറയ്ക്ക് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കുന്ന പ്രമേയമാണ്.

പ്രായമായ മാതാപിതാക്കളെ അനാഥരായി ഉപേക്ഷിക്കുന്ന പുതിയ തലമുറയുടെ നിലപാടുകളെ മുഖ്യപ്രമേയമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്.  ഫൈന്‍ ആര്‍ട്സിന്റെ മുഖ്യ അഭിനേതാവ് ജോസ് കാഞ്ഞിരപ്പളളിയുടെ നേതൃത്വത്തിലുളള ഒരു ടീമാണ് അരങ്ങില്‍ നാടകത്തിന് ജീവനും തുടിപ്പുമേകുന്നത്. സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടിനൊ തോമസ്, ജോര്‍ജ് തുമ്പയില്‍, ദിവ്യ ശ്രീജിത്ത്, ജിനു പ്രമോദ് എന്നിവരാണ് രംഗത്ത്.

അണിയറയില്‍ സാം പി. എബ്രഹാമിന്റെ നേതൃത്വത്തിലുളള പരിചിതരും അനുഭവ ജ്ഞാനവുമുളള ഒരു കൂട്ടം ടെക്നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നു. ജിജി എബ്രഹാം, ജോസ് കുറ്റോലമഠം, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. എഡിസണ്‍ എബ്രഹാം, ബേബി വലിയ കല്ലുങ്കല്‍, ദേവസി പാലാട്ടി, ചാക്കോ ടി. ജോണ്‍, ഷൈനി  എബ്രഹാം,  റീന റോയി, ഷിബു, സിബി ഡേവിഡ്, ജോസുകുട്ടി വലിയ കല്ലുങ്കല്‍, ജോഷ്വ ജോണ്‍, സണ്ണി മാമ്പുളളി, ജോമോന്‍ കളരിക്കല്‍, ക്രിസ്റ്റി സഖറിയ എന്നിവരും  പ്രവര്‍ത്തിക്കുന്നു.

എല്ല പ്രവര്‍ത്തനത്തെയും ഏകോപിപ്പിച്ചുകൊണ്ട് ഫൈന്‍ ആര്‍ട്സിന്റെ രക്ഷാധികാരി പി. ടി. ചാക്കോ (മലേഷ്യ) സജീവമായി രംഗത്തുണ്ട്. കാലിക പ്രസക്തിയുളള  ഈ നാടകം ആസ്വദിക്കാന്‍ ഫൈന്‍ ആര്‍ട്സ് മലയാളം രക്ഷാധികാരി നാടക സ്നേഹികളായ എല്ലാ ആസ്വാദകരെയും ക്ഷണിച്ചു. പതിനാലു വര്‍ഷത്തിനുളളില്‍ അമേരിക്കയിലും കാനഡയിലുമായി നാല്‍പതിലേറെ സ്റ്റേജുകളില്‍ നാടകം  നടത്തി പ്രൊഫഷണല്‍ നാടക രംഗത്തെ മികവിന് ഉദാഹരണമായി മാറിയ ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ നിലവിലെ ഭാരവാഹികള്‍. പി. ടി. ചാക്കോ മലേഷ്യ(രക്ഷാധികാരി), ജിജി എബ്രഹാം (പ്രസിഡന്റ്), ജോര്‍ജ് തുമ്പയില്‍ (സെക്രട്ടറി), എഡിസണ്‍ എബ്രഹാം (ട്രഷറര്‍) എന്നിവരാണ്.

വിവരങ്ങള്‍ക്ക് :
പി. ടി. ചാക്കോ : 201 483 7151
ജിജി എബ്രഹാം : 201 675 0803

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.