You are Here : Home / USA News

ജിഐഎന്‍എ യുടെ ഹെല്‍ത്ത് ഫെയര്‍ വന്‍വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 02, 2014 09:05 hrs UTC



ജോര്‍ജിയന്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ജിഐഎന്‍എ) , എസ്എഐ ഹെല്‍ത്തിന്റെ സഹകരണത്തോടുകൂടി ജൂണ്‍ 21 ന് ഡിസെന്റര്‍ അറ്റ്‌ലാന്റ ക്രിസ്റ്റ്യന്‍ അസംബ്ലി കോംപ്ലക്‌സില്‍ വെച്ച് നടത്തിയ ഹെല്‍ത്ത് ഫെയര്‍ ഒരു വന്‍ വിജയമായി.
രോഗപ്രതിരോധത്തെക്കുറിച്ചും, ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതായിരുന്നു ഈ ഫെയറിന്റെ ലക്ഷ്യം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവരേയും, ഭാഗികമായി കവറേജ് ഉള്ളവരെയും , പാവപ്പെട്ടവരേയുമാണ് ലക്ഷ്യമാക്കിയിരിക്കുന്നതെങ്കിലുംപലരാജ്യക്കാരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായ 350 -ല്‍ അധികം പേര്‍ക്കാണ് ഈ സംരഭത്തിലൂടെ സഹായമെത്തിക്കാന്‍ കഴിഞ്ഞത്.

30 ലേറെ നഴ്‌സുമാരും 25-ഓളം യുവജനങ്ങളും 22 ലധികം വിദേശഡോക്ടര്‍മാരും ഈ പരിപാടിയില്‍ പങ്കെടുത്തു. സമ്പൂര്‍ണ്ണ പരിശോധന അള്‍ട്രാസൗണ്ട് , ഇകെബി , ബോണ്‍സ്‌കാന്‍ ,ഗ്ലൂക്കോമാ സ്റ്റേര്‍ലിംഗ് അടക്കം പലവിധ വിദേശചികിത്സകളും സൗജന്യമായി നല്കി. ആന്‍ക്യുറോയിസം, കേറോഫിഡ്, ഗ്ലൂക്കോമ,ഓസ്റ്റിയോപോറോസിസ്, എന്നീ ഗുരുതര രോഗങ്ങള്‍ പലരിലും കണ്ടുപിടിക്കുകയും വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിവിധ ബൂത്തുകളും ക്രമമായി സജ്ജീകരിച്ചിരുന്നതുകൊണ്ട് എല്ലാം സുഗമമായി നീങ്ങി.
ജിഐഎന്‍എ പ്രവര്‍ത്തകരോടൊപ്പം സംരഭത്തിന് ചുക്കാന്‍ പിടിച്ചത് ഡോ.സുജാത റെഡ്ഡിയാണ്. പങ്കെടുത്ത എല്ലാവര്‍ക്കും ഇതൊരു പ്രത്യേക അനുഭവമായിരുന്നു. തങ്ങളുടെ സമയവും, അറിവും , കഴിവുമെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി സൗജന്യമായി നല്‍കിയതിന്റെ സംതൃപ്തി , സുഖം !
ഈ ഹെല്‍ത്ത് ഫെയറിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ജിഐഎന്‍എ യ്ക്കുവേണ്ടി പ്രസിഡണ്ട് മേരി ജോസ് നന്ദി രേഖപ്പെടുത്തി.
ഇനിയും ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏറ്റെടുത്തു നടത്താന്‍ ഈ ഫെയര്‍ ഒരു പ്രചോദനമായി മാറി.

ജിഐഎന്‍എയ്ക്കുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത് സിസിലി കാഞ്ഞിരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.