ന്യൂയോര്‍ക്ക് : ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്വന്ഷന് ലോക മലയാളികള്‍ക്കായി ഏഷ്യാനെറ്റ് ചിത്രീകരിക്കുന്നു. പ്രവാസി മലയാളികളുടെ മാമാങ്കം പൂര്‍ണ്ണമായി ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഏഷ്യാനെറ്റ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഏഷ്യാനെറ്റിന്റെ ക്യാമറ ടീമിനോടൊപ്പം കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന ന്യൂസ് പ്രതിനിധി സംഘങ്ങള്‍ വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കായി എത്തിക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഏഷ്യാനെറ്റ് യുഎസ്എ ഭാരവാഹികള്‍ വളരെ ഉത്ഹാസത്തോടെ പ്രവര്‍ത്തിക്കുന്നു. ഒട്ടേറെ പ്രത്യേകതകളുമായി കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫോമ ഒരുക്കുന്ന ദേശീയ ബാസ്ക്കറ്റ് ബോള്‍, വോളി ബോള്‍, യുവജനോത്സവം, ഏകാംഗ നാടക മത്സരം, മിസ് ഫോമ, ബെസ്റ്റ് കപ്പിള്‍സ്, മലയാളി മങ്ക, ചിരിയങ്ങ്, സാഹിത്യസമ്മേളനം, യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് തുടങ്ങിയ ഏറെ പുതുമകള്‍ നിറഞ്ഞതും വ്യത്യസ്തവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഏഷ്യാനെറ്റ് ചിത്രീകരിച്ച് ലോകമെമ്പാടുള്ള മലയാളി പ്രേക്ഷകര്‍ക്കായി സംപ്രേക്ഷണം ചെയ്യും.
പ്രശസ്ത സംഗീത മാന്ത്രികന് സ്റ്റീഫന്‍ ദേവസ്യയും കൂട്ടരും ഒരുക്കുന്ന സംഗീത വിരുന്ന്, വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യാ തുടങ്ങിയ കലാപരിപാടികള്‍ “ഏഷ്യാനെറ്റ് യു.എസ്.എ. റൗണ്ട് അപ്പ്”, അമേരിക്കന്‍ കാഴ്ചകള്‍ എന്നീ പ്രോഗ്രാമുകളിലൂടെയായിരിക്കും സംപ്രേക്ഷണം ചെയ്യുന്നതെന്ന് ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷന് മാനേജര്‍ മാത്യൂ വര്‍ഗീസ്, ഡയറക്ടര്‍ രാജു പള്ളത്ത് എന്നിവര്‍ അറിയിച്ചു.
ഇന്റര്‍ നാഷ്ണല്‍ കണ്വന്ഷന് നഗറില്‍ പ്രത്യേകം സഞ്ജീകരിച്ചിരിക്കുന്ന ഏഷ്യാനെറ്റ് യു.എസ്.എയുടെയും ഡിഷ് നെറ്റ് വര്‍ക്കിന്റെയും സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി സൗജന്യ സമ്മാനമായി സര്‍പ്രൈസ് ഗിഫ്റ്റുകളും വിവിധ ഓഫര്‍ പാക്കേജുകളും ഒരുക്കിയിട്ടുള്ളത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏതെങ്കിലും ഡിഷ് മലയാളം പാക്കേജ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 7 ടാബ്ലെറ്റ്. മലയാളം-ഇംഗ്ലീഷ് പാക്കേജ് ഒരുമിച്ചെടുക്കുന്നവര്‍ക്ക് 100 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ്, നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് 32”Flat Screen TV, എന്നിവയാണു ഡിഷ് നല്കുന്ന ഓഫറുകള്‍. അമേരിക്കന്‍ മലയാളികളുടെ ദൃശ്യ സംസ്കാരത്തിന്റെ അവസാന വാക്കായ ഡിഷ് നെറ്റ് വര്‍ക്ക് പ്രമുഖ മലയാളം ചാനലുകള്‍ അടക്കം ലെകമെമ്പാടുമുള്ള വിവിധ ചാനലുകളാണ് മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ വിളിക്കുക. National Call- 1-800-807-7926. ഏഷ്യാനെറ്റ് യു.എസ്.എ. മീഡിയ കറസ്പോണ്ടന്റ് നിബു വെള്ളവന്താനം അറിയിച്ചതാണിത്.
Comments