You are Here : Home / USA News

ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കലിനെ വിജയിപ്പിക്കുക

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 23, 2014 09:07 hrs UTC

  

ഷിക്കാഗോ: ദേശീയ സംഘടനയായ ഫോമയുടെ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കല്‍ എന്തുകൊണ്ടും ആ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന്‌ കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തന പാരമ്പര്യം തെളയിച്ചിട്ടുള്ളതാണ്‌. ജോയിന്റ്‌ സെക്രട്ടറി സ്ഥാനം വഹിച്ചത്‌ ജോണ്‍ ടൈറ്റസ്‌ പ്രസിഡന്റും, ജോണ്‍ സി. വര്‍ഗീസ്‌ സെക്രട്ടറിയും, ജോസഫ്‌ ഔസോ ട്രഷററും, യോഹന്നാന്‍ ശങ്കരത്തില്‍ വൈസ്‌ പ്രസിഡന്റും, രാജ്‌ കുറുപ്പ്‌ ജോയിന്റ്‌ ട്രഷററും, മറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചിരുന്നു.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, രണ്ടു പ്രാവശ്യം സെക്രട്ടറി, രണ്ടു പ്രാവശ്യം ട്രഷറര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്‌ ജോസി. ഫോമ എന്ന സംഘടന കൂടുതല്‍ പ്രവര്‍ത്തിക്കുകയും, കൂടുതല്‍ സുഹൃത്തുക്കളെ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തവണ ജോയിന്റ്‌ ട്രഷറര്‍ ആയി മത്സരിക്കാന്‍ പ്രചോദനമായത്‌.

ഫോമാ കണ്‍വന്‍ഷനില്‍ നടക്കുന്ന ഇലക്ഷനില്‍ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോസി കുരിശിങ്കലിനെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.