കോട്ടയം: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ പ്രാദേശിക സമയം രാവിലെ 10നാണു തീയതി പ്രഖ്യാപിക്കുന്നത്.
ഇതിനോടനുബന്ധിച്ചു മാന്നാനം ആശ്രമ ദേവാലയത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നു കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. ചാവറയച്ചന്റെ കബറിടത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിക്ക് ആശ്രമ ശ്രേഷ്ഠന് ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കുമെന്നു വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് മഠത്തിക്കണ്ടം സിഎംഐ അറിയിച്ചു.
Comments