ഫിലാഡല്‍ഫിയ: താമ്പായില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അമരത്തേക്ക് ജയിംസ് ഇല്ലിക്കലും, ട്രഷറര്‍ സ്ഥാനത്തേക്ക് സജി കരിമ്പന്നൂരും മത്സരിക്കുന്നു.
ജൂണ്‍ എട്ടിന് ഞായറാഴ്ച വൈകിട്ട് 6.30-ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാനും, സൗഹാര്‍ദ്ദം പങ്കുവെയ്ക്കാനുമായിട്ടുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഫിലാഡല്‍ഫിയയിലുള്ള `രസവത് ഇന്ത്യന്‍ റെസ്റ്റോറന്റി'ലാണ് (Rasvat Indian Restaurent, 9321 Krewstown Rd, Philadelphia, PA 19115, Ph: 267 686 3723) പരിപാടി. അന്നേ ദിവസം ഫോമാ കണ്വന്ഷന് കമ്മിറ്റി നടക്കുന്ന സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിന്നും മിനിറ്റുകള്‍ മാത്രം അകലെയാണ് ഈ റസ്റ്റോറന്റ്. ഈ മീറ്റിംഗിലേക്ക് ഫോമയുടെ എല്ലാ ഭാരവാഹികളേയും, പ്രവര്‍ത്തകരേയും അഭ്യുദയകാംക്ഷികളേയും ക്ഷണിച്ചുകൊള്ളുന്നു.
ഫോമാ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായുള്ള ആലോചനകളും, ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടത്തുന്നതാണ്. സോഷ്യല്‍ അവറിനോടും, ഡിന്നറിനോടുംകൂടി പരിപാടി പര്യവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് ഇല്ലിക്കല്‍ (813 230 8031), സജി കരിമ്പന്നൂര്‍ (813 263 6302), ടി. ഉണ്ണികൃഷ്ണന് (813 334 0123).
Comments