You are Here : Home / USA News

ഫോമാസാഹിത്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, May 23, 2014 10:07 hrs UTC


ഹൂസ്റ്റണ്‍. ഫോമാ സാഹിത്യപുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോമയുടെ ഫിലഡല്‍ഫിയാ കണ്‍വെന്‍ഷനോടനുബന്ധിച്ച് മികച്ച് സാഹിത്യ കൃതികളെ കണ്ടെ ത്തി അതിന്റെ രചയിതാക്കള്‍ക്ക് അംഗീകാരത്തിന്റെ ആദരസൂചകമായ പുരസ്ക്കാരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഒന്നാം സമ്മാനമായി ക്യാഷ് അവാര്‍ഡും പ്രശംസാപത്രവുമാണ് നല്‍കുക. ഓരോ സാഹിത്യ ശാഖയിലുമുള്ള രചനകളുടെ ഗ്രന്ഥങ്ങള്‍ക്ക് അഥവാ പുസ്തകങ്ങള്‍ക്കാണ് പുരസ്ക്കാരം.

2005ലൊ അതിനു ശേഷമോ എഴുതിയ കൃതികളാണ് പുരസ്ക്കാരങ്ങ ള്‍ക്കായി അയക്കേണ്ടത്. 2005ന് മുമ്പെഴുതിയ കൃതികള്‍ പരിഗണിക്കു ന്നതല്ല. മല്‍സരങ്ങള്‍ക്ക് അയക്കുന്ന കൃതികള്‍ക്ക് ഒരു കാലപരിധി ആവശ്യമാണല്ലൊ. നോവല്‍, ചെറുകഥ, കവിത, ലേഖനം, ഹാസ്യം, യാത്രാവിവരണം എന്നീ സാഹിത്യ ശാഖയിലുള്ള കൃതികളാണ് പരിഗണിക്കുന്നത്. മല്‍സരത്തിനും പരിഗണനക്കുമായി ഓരോ കൃതിയുടെയും 3 കോപ്പികള്‍ വീതം അയക്കണം. ഒപ്പം ഗ്രന്ഥകര്‍ത്താവിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ കടലാസ്സുമുണ്ടാകണം. അവാര്‍ഡ് പരിഗണനക്കായി അയക്കുന്ന പുസ്തകങ്ങള്‍ തിരികെ അയക്കുന്നതല്ല. മുകളില്‍ വിശദീകരിച്ച ഏതെങ്കിലും സാഹിത്യ ശാഖയില്‍ മൂന്നൊ അതില്‍ കൂടുതലൊ രചനകള്‍ ലഭ്യമായാല്‍ മാത്രമെ അവാര്‍ഡ് നിര്‍ണ്ണയം നടത്തുകയുള്ളൂ. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ കാര്യക്ഷമതക്കും, നിഷ്പക്ഷതക്കുമായി താഴെ പറയുന്ന രീതിയിലും ക്രമത്തിലും ഓരോ സാഹിത്യ ശാഖയിലേയും കൃതികള്‍ 3 കോപ്പികള്‍ വീതം ഉടന്‍ തന്നെ അയക്കുക.

കവിത, ലേഖനസമാഹാരം, ഹാസ്യം, യാത്രാവിവരണം എന്നിവ പ്രിന്‍സ് മാര്‍ക്കോസിനും, നോവല്‍ എബ്രഹാം തെക്കേമുറിക്കും, ചെറുകഥാ സമാഹാരം എ.സി. ജോര്‍ജിനും അയക്കുക. അവരുടെ മേല്‍വിലാസങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ സെമിനാര്‍ ചെയര്‍മാന്‍ പ്രിന്‍സ് മാര്‍ക്കോസിനെ 516-489-7403 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. ഓരോ സാഹിത്യ ശാഖയിലുമായി എത്തിച്ചേരുന്ന കൃതികള്‍ വേറെ വേറെ മൂന്നംഗങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതികള്‍ പരിശോധിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും. സാഹിത്യ സെമിനാര്‍ അവാര്‍ഡ് കമ്മിറ്റിയില്‍ പ്രിന്‍സ് മാര്‍ക്കോസ്, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പുരസ്ക്കാരങ്ങള്‍ക്കായി അയക്കുന്ന കൃതികള്‍ ജൂണ്‍ 15നകം അതാതു സൂചിപ്പിച്ച വ്യക്തികള്‍ക്ക് 3 കോപ്പികള്‍ വീതം കിട്ടിയിരിക്കണം. അയക്കുന്നതിനു മുമ്പ് കൃതികളും അയക്കേണ്ട  വ്യക്തിയുടെ മേല്‍വിലാസവും വ്യക്തമായി പരിശോധിക്കുക. സാഹിത്യകാരന്മാരേയും എഴുത്തുകാരേയും പ്രോല്‍സാഹിപ്പിക്കുവാനാണ് ഫോമാ ഇപ്രകാരം ഒരു പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കവിത, ലേഖന സമാഹാരം, ഹാസ്യം, യാത്രാ വിവരണം

Prince Markose
772 Princeton RD
Franklin Square NY 11010

നോവല്‍
Abraham Theckemury
6121 Hagerman Drive,
Plano, TX 75094

ചെറുകഥാ സമാഹാരം

A.C.George
6931 Patterson Drive
Missouri City,  TX 77459