224മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫിന് ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഊഷ്മളമായ സ്വീകരണം നല്കി. മലങ്കര അസോസിയേഷന് പ്രതിനിധി മോന്‍സി മാണി, മുന്‍ സഭാ മാനേജിംഗ് കമ്മറ്റി അംഗം ക്യാപ്റ്റന്‍ കോശിതോമസ്, സെക്രട്ടറി ഗീവറുഗീസ് ജേക്കബ്, ട്രഷറര്‍ ബിനോയ് മാത്യൂ, എല്സികുട്ടി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ.ജോണ്‍ തോമസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
തങ്ങളുടെ വികാരി എം.ജി.ഒ.സി.എസ്.എം. ജനറല്‍സെക്രട്ടറിയായിരിക്കെ, അതില്‍ നിന്നും ലഭ്യമായ ആത്മീയ സവിശേഷതകളെ വര്‍ണ്ണിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചു. ഡോ. ജോര്‍ജ് ജോസഫ് കാതോലിക്കാ ദിന പിരിവിലും സഭയോടുള്ള വിധേയത്വത്തിലും ഇടവക കാണിക്കുന്ന ശുഷ്കാന്തിയെ പ്രകീര്‍ത്തിച്ചു. വി. മദ്ബഹാശുശ്രൂഷയില് 50 വര്‍ഷം പൂര്‍ത്തീകരിച്ച സ്കറിയാ ചാമക്കാലയിലിനെ ഇടവക ആദരിച്ചു പാരിതോഷികം നല്കി.
Comments