You are Here : Home / USA News

കോണ്‍ഫറന്‍സ് സുവനീര്‍ കാമ്പയിന്‍ തുടങ്ങി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, May 16, 2014 09:56 hrs UTC

ന്യുയോര്‍ക്ക് . അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ സുവനീര്‍ കാമ്പയിന്‍ കിക്കോഫ് മെയ് 4 ഞായറാഴ്ച യോങ്കേഴ്സ് അണ്ടര്‍ഹില്ലിലുളള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. വികാരി ഫാ. ദിലീപ് ചെറിയാന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ഫാ. ജേക്കബ് ഫിലിപ്പും സംബന്ധിച്ചിരുന്നു. കെയര്‍വെല്‍ ആംബുലന്‍സിന്റെ കുര്യന്‍ പളളിയാങ്കലില്‍ നിന്നും ഇടവക ട്രസ്റ്റി ജിജി മാമ്പളളിലില്‍ നിന്നും സുവനീര്‍ പരസ്യ ഫോമുകള്‍ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് സ്വീകരിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് തര്യന്‍, എബി കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു. ഇടവക സെക്രട്ടറി ബാബു ജോര്‍ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.