You are Here : Home / USA News

68-മത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മതങ്ങളെക്കുറിച്ച്‌ ചര്‍ച്ച

Text Size  

Story Dated: Friday, May 16, 2014 09:53 hrs UTC

താമ്പാ: മെയ്‌ പതിനേഴാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മതവും മനുഷ്യനും' എന്നുള്ളതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. അമേരിക്കന്‍ മലയാളിയും ചിന്തകനുമായ ഈശോ ജേക്കബ്‌ ആയിരിക്കും മതവും മനുഷ്യനും എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. പ്രസ്‌തുത വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും ചിന്തകരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെയ്‌ പത്താം തീയതി സംഘടിപ്പിച്ച അറുപത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `പ്രവാസി സാഹിത്യം' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം.

 

പ്രസിദ്ധ എഴുത്തുകാരനും ചെറുകഥാകൃത്തുമായ സാം നിലമ്പള്ളില്‍ ആയിരുന്നു പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. പ്രബന്ധാവതരണവും തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. പ്രധാനമായും അമേരിക്കന്‍ മലയാളികളുടെ സാഹിത്യ സേവനങ്ങളാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഉന്നത നിലവാരമുള്ള കൃതികള്‍ അമേരിക്കയില്‍ രചിക്കപ്പെടുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളുടെയും നിരൂപണങ്ങളുടെയും അഭാവത്തില്‍ അവ ശ്രദ്ധിക്കപ്പെടാതെപോകുന്നു എന്നുള്ളത്‌ വളരെ വലിയ പോരായ്‌മയായി ചര്‍ച്ചയില്‍ പങ്കെടുത്ത പലരും എടുത്തു പറയുകയുണ്ടായി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരായി ഭാവിച്ചു തുള്ളുന്നതുകൊണ്ട്‌ യഥാര്‍ത്ഥ വെളിച്ചപ്പാടന്മാര്‍ക്ക്‌ വിലയില്ലാതായി പോകുന്നതായും പരാതിയുയര്‍ന്നു. പണം കൊടുത്ത്‌ സ്വന്തം പേരില്‍ ബിരുദങ്ങളും പുസ്‌തകങ്ങളും അവാര്‍ഡുകളും വരെ ഒരു കൂട്ടര്‍ വാരിക്കൂട്ടുന്നത്‌ അമേരിക്കന്‍ മലയാളികളുടെ പൊതു നിലവാരത്തെ ബാധിക്കുന്നതായും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

 

അമേരിക്കയിലെ മലയാള ഭാഷയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി കേരള സര്‍ക്കാരിന്‍റെയും അമേരിക്കന്‍ സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു ഔദ്യോഗിക സ്ഥാപനം അമേരിക്കന്‍ മലയാളികള്‍ക്ക്‌ വേണ്ടിയും അവരുടെ വരും തലമുറകള്‍ക്ക്‌ വേണ്ടിയും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചചെയ്യപ്പെട്ടു. ഡോ. എ. കെ. ബി. പിള്ള, പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല, റീനി ജേക്കബ്‌, സോയാ നായര്‍, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്‌, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, എ. സി. ജോര്‍ജ്ജ്‌, മോന്‍സി കൊടുമണ്‍, യു. എ. നസീര്‍, മൈക്ക്‌ മത്തായി, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ തോമസ്‌, വര്‍ക്കി ജോര്‍ജ്ജ്‌, റോയി സെബാസ്റ്റ്യന്‍, ഈശോ ജേക്കബ്‌, സി. എം. സി., പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 

 

ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 14434530034 കോഡ്‌ 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.