പോര്‍ട്ട്ലാന്റ്(ഒറിഗണ്‍): 78 വര്‍ഷം പരസ്പരം അറിയാതേയും, കാണാതേയും കഴിഞ്ഞ ശേഷം പരസ്പരം കണ്ടുമുട്ടിയ ഇരട്ട സഹോദരിമാരുടെ ജീവചരിത്രം ഇനി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
1936 ല്‍ ജനിച്ച ആന്‍ ഹണ്ടും, എലിസബത്ത് ഹാമലും 2014 ഏപ്രിലിലാണ് പരസ്പരം കണ്ടുമുട്ടിയത്.
നൊന്തുപ്രസവിച്ച മാതാവ് അഞ്ചുമാസങ്ങള്‍ക്കുശേഷം ഇരുവരേയും വളര്‍ത്തുവാന്‍ മറ്റുള്ളവരെ ഏല്പിക്കുവാന് തീരുമാനിച്ചപ്പോള്‍ ഇരുവരും ഇരട്ടകളാണെന്നുപോലും അറിയാത്ത പ്രായം.
എലിസബത്തിനുശേഷം ഇരുപതുമിനിട്ടു വ്യത്യാസത്തില്‍ ജനിച്ച ആനിനെ ദത്തെടുക്കുവാന്‍ ഒരാള്‍ തയ്യാറായപ്പോള്‍ നട്ടെല്ലിനു തകാരാറുണ്ടായിരുന്ന എലിസബത്തിനെ ഏറ്റെടുക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല.
ഘാംഷെയറിലുള്ള ആള്‍ഡര്‍ ഷോട്ടില്‍ ആന്‍ വളര്‍ന്നപ്പോള്‍, എലിസബത്ത്, ഒറിഗണിലെ പോര്‍ട്ട് ലാന്റിലായിരുന്നു.
ആനിന്റെ മകള്‍ സമാന്ത കുടുംബത്തിന്റെ വേരുകള്‍ അന്വേഷിച്ച് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ആനിന്റെ ഇരട്ട സഹോദരി എലിസബത്തിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ആനും, എലിസബത്തും പലതവണ ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും 2014 ഏപ്രിലൊടുവിലാണ് ലോസ് ആഞ്ചല്‍സില്‍ ഇരുവര്‍ക്കും പരസ്പരം കണ്ടു മുട്ടുന്നതിനുള്ള അവസരം കാലിഫോര്‍ണിയായിലുള്ള ട്വിന്‍ സ്റ്റണ്ടി സെന്ററര്‍ ഒരുക്കിയത്.
ഇരുവരും വിവാഹിതരായിരുന്നു. ആനിന് സമാന്തയെ കൂടാതെ സുസൈന്, സറാ എന്നീ മൂന്നുമക്കളും, എലിസബത്തിന് രണ്ടാമക്കളുമാണ്.
ഇവരുടെ അപൂര്‍വ്വ സംഗമം കുടുംബാംഗങ്ങള്‍ ശരിക്കും ആഘോഷിച്ചു. എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ ഇരട്ടസഹോദരിമാരുടെ സന്തോഷം വര്‍ണ്ണിക്കുവാന്‍ അസാധ്യമാണെന്നായിരുന്നു ഇതിനവസരം ഒരുക്കിയവരുടെ പ്രതികരണം.
Comments