You are Here : Home / USA News

സാഹിത്യവേദി മെയ്‌ രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 07:36 hrs UTC

ഷിക്കാഗോ: 2014 മെയ്‌ മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) ചേരുന്നതാണ്‌. `അമേരിക്കയിലെ ആദിവാസികളുടെ കൂടെ' എന്ന പ്രബന്ധം പ്രശസ്‌ത മനശാസ്‌ത്രജ്ഞനും, അനേകം മനശാസ്‌ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. ജോസഫ്‌ ഇ. തോമസ്‌ അവതരിപ്പിക്കും. അമേരിക്കയിലെ ഗ്രാന്റ്‌ കാനിയന്‍സിലും, തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീ തീരത്തും കൃഷി ചെയ്‌തും വേട്ടയാടിയും മീന്‍ പിടിച്ചും എണ്ണായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള അവരുടെ ജീവിതം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സംഭവബഹുലമായ അവരുടെ ജീവിശൈലിയെ മനസിലാക്കുന്നതിന്‌ അവരുടെ കൂടെ താമസിച്ച്‌, നേരിട്ട്‌ ആര്‍ജിച്ച അറിവ്‌ വിവരിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന പ്രബന്ധം ആസ്വദിച്ച്‌, അമേരിക്കന്‍ ആദിവാസികളുടെ ജീവിതരീതികളും പ്രത്യേകതകളും അറിയുന്നതിന്‌ ആഗ്രഹിക്കുന്ന സാഹിത്യസ്‌നേഹികളെ 180-മത്‌ സാഹിത്യവേദിയിലേക്ക്‌ സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. ജോസഫ്‌ ഇ. തോമസ്‌ (630 537 1138), രവി രാജാ (630 581 9691). ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.