You are Here : Home / USA News

ബാന്‍ക്വറ്റ്‌ ആന്‍ഡ്‌ മെഗാ മ്യൂസിക്കല്‍ കോമഡി നൈറ്റ്‌ മെയ്‌ ഒന്‍പതിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 07:27 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈസ്റ്റര്‍ ബാന്‍ക്വറ്റ്‌ വിപുലമായ പരിപാടികളോടെ മെയ്‌ ഒന്‍പതിന്‌ വൈകുന്നേരം 6.30 ന്‌ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ഹില്‍സ്‌ സൈഡ്‌ ബാന്‍ക്വറ്റില്‍ നടക്കും. 1700 ഓളം അംഗങ്ങളുള്ള സംഘടനയുടെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ സ്വരൂപീക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം. ഈ ഡിന്നറിനോട്‌ അനുബന്ധിച്ച്‌ വൈശാഖ സന്ധ്യ എന്ന മ്യൂസിക്കല്‍ കോമഡി ഷോയും നടത്തും.

 

ഗായകരായ അഫ്‌സല്‍, സുധീപ്‌ കുമാര്‍, ഗായിക സിത്താര കൃഷ്‌ണകുമാര്‍, ഡാന്‍സറും നടിയുമായ ആര്യ, മിമിക്രി താരങ്ങളായ കലാഭവന്‍ പ്രദീപ്‌ ലാല്‍, കലാഭവന്‍ ജിന്റോ, സംഗീത സംവിധായകന്‍ പോളി തൃശൂര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ കലാവിരുന്ന്‌ ഒരുക്കുന്നത്‌. കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ആസ്വാദകര്‍ക്ക്‌ മികച്ച കലാവിരുന്നാണ്‌ സമ്മാനിക്കുക.

 

സംഗീതത്തോടൊപ്പം കോമഡിഷോയും കോര്‍ത്തിണക്കിയ പരിപാടി പാസ്‌ മൂലം നിയന്ത്രിച്ചിട്ടുണ്ട്‌. പാസുകള്‍ ലഭിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: ജിന്‍സ്‌മോന്‍ സക്കറിയ: (516) 7767061, ജോര്‍ജ്‌ കിരിയാന്‍ത്തന്‍: (718) 8133716, ചെറിയാന്‍ ചക്കാലപടിക്കല്‍: (516) 2324654, ജെസി ജോസ്‌: (516) 6554270, അലക്‌സ്‌ തോമസ്‌ :(845) 2683694, മാത്യു കോറത്ത്‌: (914) 3209164, തോമസ്‌ കൂവെള്ളൂര്‍: (914) 4095772, വിനു ദേവസ്യ വാതപ്പള്ളില്‍: (914) 5604000, ഷെര്‍ലി സെബാസ്റ്റിന്‍: (516) 6818665, ഷാജിമോന്‍ വെട്ടം :(845) 3593103 സാബു മാര്‍ക്കോസ്‌:(214) 5173370, ജോയ്‌ പുളിവനാല്‍: (914) 2941400, തോമസ്‌ എം തോമസ്‌ :(917) 4998080, ബിനു അലക്‌സ്‌ : (347) 5704250, ജോസ്‌ കളപ്പുരയില്‍: (516) 232 4781, മേരി ഫിലിപ്പ്‌: (347) 254 9834, ജോര്‍ജ്‌ കുട്ടി: (516) 532 4573, മേരിക്കുട്ടി മൈക്കിള്‍: (516) 437 3098, ജോണ്‍ പോള്‍: (917) 880 9045, ടോമി മഠത്തികുന്നേല്‍: (516)359 0737, ജോര്‍ജ്‌ കൊട്ടാരം: (718) 749 3165, ഇന്നസെന്റ്‌ ഉലഹന്നാന്‍: (845) 536 0030 , റോയ്‌ ആന്റണി :(845) 7091086, ബെസ്റ്റിന്‍ ജെയിംസ്‌ : (516) 455 8618.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.