പതിമൂന്ന് മാസം പ്രായമുള്ള കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ മാതാവും കാമുകനും അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, April 30, 2014 10:48 hrs UTC
ഹൂസ്റ്റണ്‍ : പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബല്ട്ടുകൊണ്ടു നിരവധി തവണ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് ട്രാച്ചല് ഫോസ്റ്റര്‍(23) കാമുകന് ഡാമിയന്‍ ഹെല്ഡേഴ്സണ്(23) എന്നിവരെ ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് മോണ്ടഗോമറിയില്‍ 9600 ബ്ലോക്കില്‍ വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം നടന്നത്.
മാതാവു കുട്ടിയെ കാമുകനെ ഏല്‍പ്പിച്ചു ജോലി സംബന്ധിച്ച് ഇന്റര്‍വ്യൂവിന് പോയ സമയത്താണ് ഡാമിയന്‍ അതിക്രൂരമായി മര്‍ദ്ദനം നടന്നത്.
അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇതിനകം കുഞ്ഞ് മരിച്ചിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിച്ചു. തുടര്‍ന്ന് രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.
നെഞ്ചിലും, ശരീരഭാഗങ്ങളിലും എട്ടുതവണ കുട്ടിയെ ബെല്ട്ടുകൊണ്ട് അടിച്ചതിന്റെ അടയാളങ്ങള്‍ കണ്ടതായി ഇന്ന് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഉദ്ധരിച്ചു കൊണ്ടു ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു. രണ്ടു മാസം മുമ്പും കുട്ടിയെ ഡാമിയന്‍ ആക്രമിച്ചിരുന്ന വിവരം അറിയാമായിരുന്നിട്ടും കാമുകനെ ഏല്പിച്ചത് മാതാവിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പോലീസ് പറഞ്ഞു.
Comments