ദേശീയപ്രാര്‍ത്ഥനാദിനം മെയ് ഒന്നിന്; ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ 12 മണിക്കൂര്‍ പ്രാര്‍ത്ഥന
Text Size
Story Dated: Monday, April 28, 2014 09:32 hrs UTC
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ മെയ് 1ന് ആചരിയ്ക്കുന്ന ദേശീയപ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ട്രിനിറ്റി ദേവാലയത്തില്‍ വെച്ച് മെയ് 1ന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 9വരെ തുടര്‍ച്ചയായി 12 മണിയ്ക്കൂര്‍ മുഴുദിനപ്രാര്ത്ഥനയും, ധ്യാനവും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഇടവകയിലെ 9 പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ക്ക് പുറമെ ഇടവക മിഷന്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം, സേവികാ സംഘം, യൂത്ത് ഫെല്ലോഷിപ്പ്, യംഗ് ഫാമിലി ഫെല്ലോഷിപ്പ് എന്നീ സംഘടനകളും ഈ ചെയിന്‍ പ്രയറില്‍ ഭാഗഭാക്കാക്കും.
വൈകുന്നേരം 7 മണിയ്ക്ക് സമാപന പൊതുപ്രാര്‍ത്ഥനയും ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. ഹൂസ്റ്റണിലെ വിവിധ ഇടവകകളില്പ്പെട്ട് വൈദികരും സംബന്ധിയ്ക്കുന്നതാണ്.
1974 ല്‍ രൂപം കൊണ്ട ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക 4 പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ വര്‍ഷത്തില്‍, ദൈവത്തോടുള്ള നന്ദികരേറ്റലിന്റെ ഭാഗമായി, നാല്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും രൂപം കൊടുത്തിട്ടുണ്ടെന്നും, അതിന്റെ മൂന്നോടിയായി നടത്തപ്പെടുന്ന ഈ ചെയിന്‍ പ്രയറില്‍ ഏവരും കടന്നുവന്ന് അനുഗ്രഹപ്രദമാക്കണമെന്നും വികാരി റവ.കൊച്ചുകോശി ഏബ്രഹാം അഭ്യര്‍ത്ഥിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments