ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദാസേട്ടന് യസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ ഗാനപരിപാടിക്ക് കര്ട്ടനുയരാനുള്ള ആരവമയുര്ന്നു തുടങ്ങി. മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസും മകന് വിജയ് യേശുദാസും അനുഗ്രഹീത പിന്നണി ഗായിക സുജാതയുടെ മകള്‍ ശ്വേത മോഹനും നടിയും ഗായികയുമായ രമ്യ നമ്പീശനും ചേര്‍ന്നൊരുക്കുന്ന ഗാനസുധയ്ക്കാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങൊരുങ്ങുന്നത്. ഇവരെല്ലാം ചേര്‍ന്ന് ഒരു വേദിയില്‍ ഒരുമിക്കുന്നത് ഇതാദ്യം. തലമുറകളുടെ ഗാനങ്ങളാണ് ഇവര്‍ സാക്ഷാത്ക്കരിക്കുക. എഴുപതുകളില്‍ തുടങ്ങി രണ്ടായിരവും കടന്ന് ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നുള്ള ഗാനങ്ങള്‍ വരെ ആലപിക്കപ്പെടുന്നുവെന്നതാണ് ഈ ഗാനവസന്തത്തിലെ ഏറ്റവും വലിയൊരു നേട്ടം. ഇത്തരമൊരു ഗാനാലാപന വേദി ഓരോ മലയാളിയുടെയും ജീവിതത്തിലെ തന്നെ അപൂര്‍വ്വതയാണ്. കാരണം, ശുദ്ധ ക്ലാസിക്കല്‍ സംഗീതത്തിനല്ലാതെ യേശുദാസ് സ്റ്റേജില്‍ ഇപ്പോള്‍ പാടാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി സ്വന്തം മകനോടൊത്ത് വിവിധ മലയാള ഗാനങ്ങള്‍ക്കു വേണ്ടി വേദി പങ്കിടുന്നുവെന്നതും ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് ഈ ഗാനമധുരിമ ഇതള്‍ പൊഴിയുന്നതെന്നും ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം. മലയാളികളുടെ മഹാഭാഗ്യമായി, പ്രത്യേകിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ലഭിച്ച കലയുടെ കര്‍മ്മയോഗമാണ് ഈ പരിപാടി.
ദാസേട്ടനൊപ്പം ഒരു കാലത്ത് വേദി പങ്കിട്ടിരുന്ന പാവാടക്കാരി കുട്ടി സുജാത മോഹന്റെ മകളുമൊത്ത് വേദി പങ്കിടാന്‍ ഗാനഗന്ധര്വ്വന് ഒരുങ്ങുന്നുവെന്ന മഹാഭാഗ്യത്തിനും ആയിരങ്ങള്‍ അമേരിക്കയില്‍ സാക്ഷിയാവും. തലമുറകള്‍ കേട്ടുറങ്ങിയ സംഗീതത്തിന്റെ അക്ഷയതേജസ്സായി ദാസേട്ടന് മാറുമ്പോള്‍ അതേ സ്വരത്തിന്റെ പാവനതയും പവിട്ടുവുമായി മകന് വിജയ് യേശുദാസും ഒപ്പമുണ്ട്.
പരിപാടിയില്‍ പങ്കെടുക്കുന്ന ശ്വേത മോഹന്‍ ന്യൂയോര്‍ക്കില്‍ എത്തി. ഗാനഗന്ധര്വ്വന് യേശുദാസും, വിജയ് ദേശുദാസും നടി രമ്യ നമ്പീശനും ഹൂസ്റ്റണിലാണ് എത്തുന്നത്. ആദ്യത്തെ ഷോ ഹൂസ്റ്റണില്‍ മേയ് മൂന്നിനു ശനിയാഴ്ചയാണ്. അരീന തീയേറ്ററിലെ പ്രൗഡഗംഭീരമായ ജനാവലിക്കു മുന്നില്‍ ദാസേട്ടന് ഗാനവസന്തമായി പെയ്തിറങ്ങുമ്പോള്‍ തലമുറകളുടെ ഗാനസ്വപ്നങ്ങളാണ് പൂവണിയുക. ഇതോടെ, അമേരിക്കന്‍ മലയാളികള്‍ കാലങ്ങളായി കാത്തിരുന്ന അപൂര്വ്വസൗഭാഗ്യത്തിനു കൂടിയാവും കര്ട്ടനുയരുക. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ് ഹൂസ്റ്റണിലെ പരിപാടി.
മേയ് പത്ത് ശനിയാഴ്ച ന്യൂ ജേഴ്സിയിലെ ലൊഡായിലുള്ള ഫെലീഷ്യന്‍ കോളേജിലാണ് രണ്ടാമത്തെ ഷോ.Teaneck St George Malankara Orthodox Curch
ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തൊട്ടടുത്ത ദിവസം ഞായറാഴ്ച ന്യൂയോര്‍ക്കിലുള്ള കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ദാസേട്ടന് ഷോയ്ക്ക് അരങ്ങാവും. ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്സ്, ശ്രീനാരായണ അസോസിയേഷന്, കേരള സമാജം എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മേരിലാന്‍ഡിലുള്ള ബെല്റ്റ്സ്വില് ഹൈപോയിന്റ് സ്കൂളില്‍ കെ.ജി.സി.എസ്.എം.ഡബ്ല്യുവിന്റെയും കെ.എ.ജി.ഡബ്ലുവിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തൊട്ടടുത്ത ശനിയാഴ്ച ദാസേട്ടന് ഷോ നടക്കും. തുടര്‍ന്ന് മേയ് 24-ന് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡാളസിലാണ് അടുത്ത ഷോ. ബോബി ചെമ്മണ്ണൂര്‍, കേരള ഗാര്‍ഡന്‍സ്, വിന്‍സെന്റ് ജ്യൂവലേഴ്സ്, സ്കൈപാസ് ട്രാവല്‍ എന്നിവരാണ് പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍മാര്‍.
വയലിന് ജോര്‍ജ്, ജോബി, ജോമി, കാര്‍ത്തി, സുശാന്ത്, യേശുദാസന്, ഷാലു, വസന്ത്, നിഖില്‍ എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്ര നയിക്കുന്നത്. ഹെഡ്ജ് എന്റര്ടെയ്ന്സിന്റെ ബാനറില്‍ സജി (ജേക്കബ് എബ്രഹാം) ആണ് ദേശീയതലത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഷാജി തരംഗമാണ് സൗണ്ട് എന്‍ജിനീയര്‍. സജിനി എബ്രഹാം, അക്സ എബ്രഹാം, മാത്യു ചിറമണ്ണില്‍ (മോഹന്‍), സണ്ണി ജോര്‍ജ്, നിഷ എബ്രഹാം, ജോര്‍ജ് തുമ്പയില്‍ എന്നിവരും വിവിധ ഭാരവാഹികളായി പരിപാടിയുടെ വിജയത്തിനായി യത്നിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Saji (Jacob Abraham)
(516) 433-4310 or
hedgebrokerage@gmail.com,
visit: www.hedgeeventsny.com
Hedge Brokerage Inc.
33 Cambridge Drive
Hicksville, NY 11801
Phone (516) 433-4310, Fax (516) 935-1838
hedgebrokerage@gmail.com
Comments