You are Here : Home / USA News

യുക്‌മാ സാഹിത്യമത്സരങ്ങള്‍ക്ക്‌ ആവേശകരമായ പ്രതികരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 13, 2014 10:01 hrs UTC

യുക്‌മക്ക്‌ വേണ്ടി യുക്‌മാ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം സംഘടിപ്പിച്ച `യുക്‌മാ സാഹിത്യ മത്സരങ്ങള്‍ക്ക്‌' അത്യന്തം ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചത്‌. വളരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ, വ്യത്യസ്ഥമായ വിഷയങ്ങള്‍ നല്‍കി, ആ വിഷയങ്ങളെ മാത്രം ആസ്‌പദമാക്കിയുള്ള രചനകള്‍ മാത്രമേ അയക്കാവൂ എന്ന നിബന്ധനയുണ്ടായിട്ടുകൂടി പ്രതീക്ഷകല്‍ക്കപ്പുറം രചനകളുടെ ഒരു പ്രവാഹം തന്നെയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ വര്‍ഷമാണ്‌ യുക്‌മ സാഹിത്യ മത്സരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം തികച്ചും ഭാഷാ സാഹിത്യത്തിന്റെ പൂര്‍ണ്ണശോഭയോടെ നടത്തിയ രണ്ടാമത്‌ സാഹിത്യ മത്സരത്തില്‍ നൂറോളം രചനകളാണ്‌ ലഭിച്ചത്‌.

ഇരുപത്‌ വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ മലയാളത്തില്‍ മാത്രമായും ഇരുപത്‌ വയസ്സിന്‌ താഴെയുള്ളവര്‍ക്ക്‌ മലയാളത്തിലും ഇംഗ്ലീഷിലുമായി വെവ്വേറെ മത്സരങ്ങളുമാണ്‌ വച്ചിരുന്നത്‌. രചനകള്‍ വിധി നിര്‍ണ്ണയം നടത്തുന്നത്‌. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കവികളുമാ!യ ഡോ.ജോര്‍ജ്ജ്‌ ഓണക്കൂര്‍, ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍, ശ്രീ. കിളിരൂര്‍ രാധാകൃഷ്‌ണന്‍ ശ്രീ. കാരൂര്‍ സോമന്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലീഷ്‌ വിഭാഗം യൂ.കെയില്‍ നിന്നുള്ളവരായ കവിയത്രിയും പ്രാസംഗികയുമയ ശ്രീമതി. മീര പാര്‍വ്വതീപുരം , മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ശ്രീ. അലക്‌സ്‌ കണിയാമ്പറമ്പില്‍ എന്നിവരാണ്‌. വിധി നിര്‍ണ്ണയത്തിന്‌ ശേഷം വിജയികളെ പ്രഖ്യാപിക്കുന്നതും ഇവരുടെ പേരുവിവരങ്ങള്‍ പത്രമാധ്യമത്തിലൂടെയും നേരിട്ടും ബന്ധപ്പെട്ടവരെ അറിയിക്കുന്നതായിരിക്കും.

വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ആഗസ്റ്റ്‌ മാസം അവസാനം വോക്കിംഗില്‍ വച്ച്‌ നടക്കുന്ന യുക്‌മാ ഫെസ്റ്റില്‍ വച്ച്‌ പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നല്‍കുന്നതായിരിക്കും. സമ്മാനാര്‍ഹമായ രചനകള്‍ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്‌ കൂടാതെ നിലവാരം പുലര്‍ത്തുന്ന രചനകള്‍ തിരഞ്ഞെടുത്ത്‌ ഡിജിറ്റല്‍ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതുമാണ്‌.

രചനകള്‍ അയച്ച എല്ലാവര്‍ക്കും യുക്‌മയുടെ പേരില്‍ സാഹിത്യ വിഭാഗം ജനറല്‍ കണ്‍വീനര്‍. ശ്രീ. കാരൂര്‍ സോ!മന്‍ മറ്റ്‌ കണ്‍വീനര്‍മാരായ ശ്രീ. റെജി നന്ദിക്കാട്‌, ശ്രീ. സീ.എ. ജോസഫ്‌ , യുക്‌മാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ ശ്രീ. വിജി.കെ.പി, വൈസ്‌ ചെയര്‍മാന്‍ ശ്രീ. കാനേഷ്യസ്‌ അത്തിപ്പൊഴി, യുക്‌മാ സംസ്‌കാരിക വേദി കണ്‍വീനര്‍ ശ്രീ. ജോയ്‌ ആഗസ്‌തി എന്നിവര്‍ പ്രത്യേകം നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.