സ്റ്റാറ്റന്‍ ഐലണ്ട് (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക തല കിക്കോഫ് സെറിമണി സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാര്‍ച്ച് 23ന് നടന്നു. വികാരി ഫാദര്‍ ടി. എ തോമസ് അദ്ധ്യക്ഷനായിരുന്നു. മുഖ്യാത്ഥിയായി പങ്കെടുത്ത ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയിലും, യേല്‍ യൂണിവേഴ്സിറ്റിയിലും ഫ്രൊഫസറായ റവ. ഡോ. ബേബി വറുഗീസ് കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ സ്മരണകള്‍ പങ്കുവച്ചു.
ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്ജ്ജില് നിന്നും സ്വീകരിച്ച രജിസ്ട്രേഷന് ഫോം ക്യാപ്റ്റന്‍ രാജു ഫിലിപ്പിന് നല്‍കിക്കൊണ്ട് വികാരി ഫാദര്‍ ടി. എ തോമസ് കിക്കോഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സുവനീര്‍ കമ്മിറ്റി അംഗം എബി കുര്യാക്കോസ്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു
Comments