You are Here : Home / USA News

ഫോമാ വിമന്‍സ്‌ ഫോറം നാഷണല്‍ ലീഡര്‍ഷിപ്പ്‌ ആന്‍ഡ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ പ്രൗഢഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 31, 2014 09:01 hrs UTC

ഡെലവെയര്‍: മാര്‍ച്ച്‌ 22-ന്‌ ന്യൂവോര്‍ക്ക്‌, ഡെലവെയറിലുള്ള ഗോഗര്‍ കാബ്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ `If Woman Succeed world Succeeds' എന്ന തീം അടിസ്ഥാനമാക്കി ഫോമ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോണ്‍ഫറന്‍സിന്‌ രാവിലെ 10 മണിക്ക്‌ തിരശീലയുയര്‍ന്നു. വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്‌ക്കല്‍, സ്‌പീക്കേഴ്‌സായ വിശിഷ്‌ടാതിഥികള്‍ എന്നിവര്‍ ചേര്‍ന്ന്‌ തിരി തെളിയിച്ച്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

പ്രധാന എം.സിയായിരുന്നു ഡോ. നിവേദ രാജന്റെ നേതൃത്വത്തില്‍ നടത്തിയ രാവിലെത്തെ പരിപാടിയില്‍ ഡൊമസ്റ്റിക്‌ വയലന്‍സിനെക്കുറിച്ച്‌ ഡോ. മാര്‍സി, `പേരന്റിംഗ്‌ ദ ടീനേജേഴ്‌സ്‌ ആന്‍ഡ്‌ ദ യംങ്‌ അഡള്‍ട്ട്‌സ്‌' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. ആഷാ ഗൈഡന്‍, സയന്‍സ്‌ എഡ്യൂക്കേഷന്റെ പ്രധാന്യത്തെക്കുറിച്ച്‌ ഡോ. കുര്യന്‍ ജോസഫ്‌, ബ്രെസ്റ്റ്‌ കാന്‍സര്‍ സര്‍ജറിയെക്കുറിച്ച്‌ ഡോ. മാമ്മന്‍ എന്നിവര്‍ വിജ്ഞാനപ്രദമായ സെമിനാറുകള്‍ നടത്തി. പേരന്റിംഗിനെക്കുറിച്ച്‌ ഡോ. ഗസ്ലറോടുള്ള സദസിന്റെ സംശയങ്ങള്‍ക്ക്‌ ഡോ. ഗൈസര്‍ ഉത്തരം നല്‍കി. സ്‌ത്രീകള്‍ക്കുപുറമെ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി എന്നിവടങ്ങളിലെ പരിചിത മുഖങ്ങളും ഫോമാ സാരഥികളുമായ അനിയന്‍ ജോര്‍ജ്‌, ഷാജി എഡ്വേര്‍ഡ്‌, ഫ്രെഡ്‌ കൊച്ചിന്‍, ദിലീപ്‌ വര്‍ഗീസ്‌, ജോസഫ്‌ ഏബ്രഹാം, സെബാസ്റ്റ്യന്‍ ജോസഫ്‌, ജിബി തോമസ്‌ എന്നിവരും മറ്റ്‌ മെമ്പേഴ്‌സും സംബന്ധിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം തുടര്‍ന്ന സെമിനാറില്‍ ഡോ. ബ്ലോസ്സം ജോയി `ലോഞ്ചിവിറ്റി' എന്ന വിഷയത്തെ ആസ്‌പദമാക്കി ദീര്‍ഘായുസ്സോടെ ജീവിക്കാനുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തി. `കിഡ്‌നി' മാറ്റിവെച്ച ഒരാള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ചു. ഇതിനിടയില്‍ നടത്തിയ ജോബ്‌ ഫെയര്‍ സഹായപ്രദമായിരുന്നു.

ഡെലവെയര്‍ മലയാളി അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ന്യൂയോര്‍ക്കില്‍ നിന്നുള്ള ലാലി കളപ്പുരയ്‌ക്കലും ആലപിച്ച ഗാനങ്ങളും, തിരുവാതിരയും മാര്‍ഗ്ഗംകളിയും പുരുഷന്മാരുടെ വള്ളംകളിയും, സ്‌ത്രീകളുടെ ഫാഷന്‍ഷോയും, കുട്ടികളുടെ `ലിറ്റില്‍ കേരള ഇന്‍ മോഷ്യന്‍' എന്ന ഫാഷന്‍ഷോയും കലാപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി.

ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മുഖ്യാതിഥിയായി നടന്ന ഫോമയുടെ കണ്‍വെന്‍ഷന്‍ കിക്കോഫ്‌ മീറ്റിംഗില്‍ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അനിയന്‍ ജോര്‍ജ്‌ കണ്‍വെന്‍ഷന്‌ 'സൈന്‍ അപ്‌' ചെയ്യുവാന്‍ സദസിനെ പ്രോത്സാഹിപ്പിച്ചു.

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഷേണായി ചെക്ക്‌ നല്‍കിക്കൊണ്ട്‌ കണ്‍വെന്‍ഷന്‍ കിക്കോഫ്‌ നടത്തി. വിമന്‍സ്‌ ഫോറത്തിന്റെ മീറ്റിംഗില്‍ വെച്ചുതന്നെ ഫോമയുടെ പുതിയ പ്രൊജക്‌ടായ മലയാളം ഓണ്‍ലൈന്‍ സ്‌കൂളിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു. വിമന്‍സ്‌ ഫോറം സെക്രട്ടറി റീനി മമ്പലത്തിന്റെ നന്ദി പ്രസംഗത്തോടെ സെമിനാറിന്‌ തിരശീല വീണു. ഫോമയുടെ നേതൃത്വത്തില്‍ ഡിന്നറും ഒരുക്കിയിരുന്നു. സെമിനാറിനുള്ള ചെലവുകഴിഞ്ഞുള്ള തുക കേരളത്തിലെ സാമ്പത്തിക സഹായം ആവശ്യമുള്ള കാന്‍സര്‍ രോഗികള്‍ക്ക്‌ നല്‍കുന്നതാണ്‌.

ഫോമയുടെ മിസ്‌ ഫോമ, മലയാളി മങ്ക എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസിനെ 253 797 0252 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.