You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, March 26, 2014 08:34 hrs UTC

ന്യൂയോര്‍ക്ക്  : 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് (പി.സി.എന്‍.കെ) 32-മത് മഹാസമ്മേളനത്തിന്റെ ഒരുക്കള്‍ പുരോഗമിച്ചു വരുന്നു. അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ ക്രമീകരിച്ചിരുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ വിജയകരമായി മുന്നേറുന്നു. വിവിധ സഭാവിഭാഗങ്ങളില്‍ നിന്നും ശൂശ്രൂഷകന്മാരും വിശ്വാസികളുമായി നിരവധിയാളുകള്‍ പങ്കെടുത്തു.

ഇതുവരെ മീറ്റുകള്‍ നടന്ന സെന്‍ട്രല്‍ ഫ്‌ളോറിഡ, സൗത്ത് ഫ്‌ളോറിഡ, ടെന്നസ്സി, ചിക്കാഗോ, അറ്റ്‌ലാന്റാ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും നല്ല സ്വീകരണമാണുണ്ടായതെന്നും, കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനായി  തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് സഭാശുശ്രൂഷകും ദൈവമക്കളും ഉറപ്പ്  നല്‍കിയിട്ടുള്ളതായി കോണ്‍ഫറന്‍സിന്റെ  എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അിറയിച്ചു. പ്രമുഖ പട്ടണങ്ങളിലെല്ലാം കോണ്‍ഫറന്‍സിന്റെ തുടര്‍ന്നുള്ള പ്രമോഷണല്‍ മീറ്റിംഗുകള്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒക് ലഹോമ, ഡാളസ്സ് , ഹൂസ്റ്റണ്‍ , പെന്‍സില്‍ വാനിയ , ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലും , മെയ് മാസം 4 നു ന്യൂയോര്‍ക്കിലും , മെയ് 10 നു കാനഡയിലും പ്രമോഷണല്‍ യോഗങ്ങള്‍ നടക്കും.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് താമസസൗകര്യവും മറ്റും ഉറപ്പുവരുത്തേണ്ടതാണെന്നും , വെബ്‌സൈറ്റിലും പാട്ടുപുസ്തകത്തിലും,  സഭകളുടെയോ, സ്ഥാപനങ്ങളുടെയോ, സ്ഥാപനങ്ങളുടെയോ , മറ്റ് പ്രസ്ഥാനങ്ങളുടെയോ പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ചുമതലക്കാരുമായുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി നാഷണല്‍ കണ്‍വീനര്‍ ഡോ: രാജന്‍ ജോര്‍ജ് , സെക്രട്ടറി ജോമോന്‍ വര്‍ഗീസ് , ട്രഷറര്‍ പി.ജി. വര്‍ഗീസ് , യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജെയിം ജോണ്‍ എന്നിവരോടൊപ്പം പാസ്റ്റര്‍ ബാബു തോമസ് (പബ്ലിസിറ്റി) , പാസ്റ്റര്‍ അബ്രഹാം തോമസ് (പ്രാര്‍ത്ഥന) കൂടാതെ, നാഷണല്‍ , ലോക്കല്‍ കമ്മറ്റിയിലുള്ളവരും പ്രവര്‍ത്തിച്ചുവരുന്നു.

യഹോവേ ഞങ്ങളെ നിങ്കലേക്ക് മടക്കിവരുത്തണമേ എന്നുള്ളതാണു 32 -മത് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. സമ്മേളനത്തിന്റെ അനുഹ്രഹത്തിനുവേണ്ടി ഒക്‌ടോബര്‍ മാസം 5 നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു PCNAK2014.COM എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  ഇടയാകും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.